സി പി ഐ എം നേതൃത്വത്തിൽ
പെരുവയൽ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി
സി പി ഐ എം നേതൃത്വത്തിൽ
പെരുവയൽ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി
പെരുവയൽ:
പെരുവയൽ ഗ്രാമപഞ്ചായത്തിൽ രാത്രികാലങ്ങളിൽ കയറി ഫയലുകൾ പരിശോധിച്ച് കൃത്രിമം കാണിക്കുന്ന ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ
പി കെ ശറഫുദ്ദീന്റെ പ്രവർത്തിയിൽ പ്രതിഷേധിച്ച് സിപിഐ എം നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസ് മാർച്ച് നടത്തി. പൂവാട്ടു പറമ്പിൽ നിന്നും ആരംഭിച്ച മാർച്ച് ഓഫീസ് പരിസരത്ത് പോലീസ് തടഞ്ഞു.ജില്ലാ കമ്മിറ്റി അംഗം പി കെ പ്രേംനാഥ് ഉദ്ഘാടനം ചെയ്തു.
ടി പി മാധവൻ അധ്യക്ഷനായിരുന്നു.
പി അനിത, കെഎം ഗണേശൻ,എംടി മാമുക്കോയ, ഷാജു മാസ്റ്റർ, എന്നിവർ സംസാരിച്ചു.
കെ കൃഷ്ണൻകുട്ടി സ്വാഗതവും, എം എം പ്രസാദ് നന്ദിയും പറഞ്ഞു.
