മത വിഭാഗങ്ങൾ പരസ്പര സ്നേഹത്തോടെ ജീവിക്കണം:
ഡോ.ഹുസൈൻ മടവൂർ.
മത വിഭാഗങ്ങൾ പരസ്പര സ്നേഹത്തോടെ ജീവിക്കണം:
ഡോ.ഹുസൈൻ മടവൂർ.
വടപുറം (മലപ്പുറം) വ്യത്യസ്ഥ മതങ്ങളിൽ വിശ്വസിക്കുന്ന ആളുകൾ പരസ്പരം സ്നേഹിച്ചും സഹകരിച്ചും ജീവിക്കണമെന്ന് കോഴിക്കോട് പാളയം ജുമാ മസ്ജിദ് ചീഫ് ഇമാം ഡോ.ഹുസൈൻ മടവൂർ പറഞ്ഞു.
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷൻ ഫാദർ മാർത്തോമാ മാത്യൂസ് കാതോലിക്കാ ബാവാക്ക് മലബാർ ഭദ്രാസനം വടപുറം ചർച്ചിൽ നൽകിയ സ്വീകരണ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യരെല്ലാം ഒരേ ദൈവത്തിന്റെ സൃഷ്ടികളും ഒരേ മാതാപിതാക്കളുടെ മക്കളുമാണ്. അത് കൊണ്ട് തന്നെ മതങ്ങൾക്കതീതമായി മനുഷ്യരെ സ്നേഹിക്കണമെന്നും വർഗ്ഗീയതക്കെതിരിൽ വിശ്വാസി സമൂഹം ഒന്നിച്ച് നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി വി. അബ്ദുറഹിമാൻ പരിപാടി ഉദ്ഘാടനം ചെയ്തു. കെ.ആർ. ഭാസ്കരൻ പിള്ള ( ചെയർമാൻ, വിവേകാനന്ദ പഠന കേന്ദ്രം)
ഡോ.റവ. വർഗീസ് ചക്കാലക്കൽ (കോഴിക്കോട് കത്തോലിക്കാ രൂപതാ ബിഷപ്പ് ) എന്നിവർ ആശംസകൾ നേർന്നു. വിവിധ ഇടവകകളിലെ പുരോഹിതന്മാരും പ്രതിനിധികളും പങ്കെടുത്തു.
