ഹജ്ജ്; അപക്ഷക്കുള്ള തീയതി നീട്ടി
2022 ലെ ഹജ്ജ് തീര്‍ത്ഥാടനത്തിന് അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി നീട്ടി. ഇതോടെ ഫെബ്രുവരി 15 വരെ അപേക്ഷ സമര്‍പ്പിക്കാം.
നേരത്തെ ജനുവരി 31 ആയിരുന്നു ഹജ്ജിന് അപേക്ഷിക്കാവുന്ന അവസാന തീയതി. ഡിജിറ്റലായാണ് അപേക്ഷകള്‍ മുഴുവന്‍ സ്വീകിരിക്കുന്നത്. മൊബൈല്‍ ആപ്പ് ഉപയോഗിച്ചും അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.
