Peruvayal News

Peruvayal News

ചാത്തമംഗലം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ലീഡേഴ്സ് മീറ്റ് സംഘടിപ്പിച്ചു.


യൂത്ത് ലീഗ് ചാത്തമംഗലം പഞ്ചായത്ത് ലീഡേർസ് മീറ്റ്
കെട്ടാങ്ങൽ: 
ചാത്തമംഗലം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി  ലീഡേഴ്സ് മീറ്റ് സംഘടിപ്പിച്ചു. പഞ്ചായത്തിലെ  മുഴുവൻ ശാഖകളിലെയും ഭാരവാഹികളെ ഉൾക്കൊള്ളിച്ചുകൊണ്ട് അരയങ്കോട് വെച്ച് നടത്തിയ പരിപാടി ജില്ലാ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ടി.മൊയ്തീൻ കോയ ഉദ്ഘാടനം ചെയ്തു.  പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് സജീർ മാസ്റ്റർ പാഴൂർ അധ്യക്ഷത വഹിച്ചു. ഹക്കീം മാസ്റ്റർ കളന്തോട് പതാക ഉയർത്തി. ജനറൽ സെക്രട്ടറി  റസാഖ് പുള്ളന്നൂർ  സ്വാഗതം പറഞ്ഞു. ഫാസിൽ കളൻതോട് യൂത്ത് ലീഗ് കമ്മിറ്റി പഞ്ചായത്തിലുടനീളം നടത്താൻ പോകുന്ന കർമ്മ പദ്ധതികളെക്കുറിച്ചുള്ള  വിവരണം നടത്തി. ഹസീം ചെമ്പ്ര മുഖ്യപ്രഭാഷണം നടത്തി. മുസ്‌ലിംലീഗിനെ  എങ്ങനെ  കാണണം എന്നുള്ള കൃത്യമായ അവബോധം    ലീഡേർസിന് വ്യക്തമാക്കി കൊടുത്തു കൊണ്ട് അദ്ദേഹം സംസാരിച്ചു. മണ്ഡലം ലീഗ് ട്രഷറർ  എൻ.പി ഹംസ മാസ്റ്റർ, പഞ്ചായത്ത്  ലീഗ് പ്രസിഡൻറ് എൻ എം ഹുസൈൻ, സെക്രട്ടറി അഹമ്മദ് കുട്ടി അരയങ്കോട്, മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി കുഞ്ഞിമരക്കാർ മലയമ്മ, എൻ പി ഹമീദ് മാസ്റ്റർ, ഷമീർ പാഴൂർ, സിറാജ് മാസ്റ്റർ, റഊഫ് മലയമ്മ, സഫറുള്ള, ഹനീഫ, അഷ്റഫ്, മുസ്തഫ ടി. കെ, സുബൈർ  അരയങ്കോട്, സുൽഫി  അരയങ്കോട് തുടങ്ങിയവർ  സംസാരിച്ചു.  റഈസുദ്ധീൻ താത്തൂർ  നന്ദിയും പറഞ്ഞു.

Don't Miss
© all rights reserved and made with by pkv24live