നരിക്കുനി സോണ്‍ സാന്ത്വനം സമിതിക്ക് കീഴിലുള്ള
സാന്ത്വനകേന്ദ്രം നാടിന് സമര്‍പ്പിച്ചു
നരിക്കുനി സോണ്‍ മുസ്‌ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് സംയുക്താഭിമുഖ്യത്തില്‍ നരിക്കുനിയില്‍ സോണ്‍ സാന്ത്വനം സമിതി പണി പൂര്‍ത്തികരിച്ച പി പി ഉസ്താദ് മെമ്മോറിയല്‍ യൂത്ത് സ്‌ക്വയറിന്റെയും സാന്ത്വന കേന്ദ്രത്തിന്റെയും ഉദ്ഘാടനം കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നിര്‍വഹിച്ചു. പാലത്ത് അബ്ദുറഹിമാന്‍ ഹാജി അധ്യക്ഷത വഹിച്ചു. ടി കെ അബ്ദുറഹിമാന്‍ ബാഖവി, വള്ളിയാട് മുഹമ്മദലി സഖാഫി, നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ സലീം, കാക്കൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി എം ഷാജി, ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സര്‍ ജാസ് കുനിയില്‍, എസ് വൈ എസ് ജില്ലാ സെക്രട്ടറി പി വി അഹമ്മദ് കബീര്‍, ടി കെ മുഹമ്മദ് ദാരിമി, കെ കെ മരക്കാര്‍ ദാരിമി, ടി എ മുഹമ്മദ് അഹ്‌സനി, സി എം അബൂബക്കര്‍ സഖാഫി, മൊയ്തീന്‍ കുട്ടി ഹാജി, സി.അബ്ദുറഹിമാന്‍ മാസ്റ്റര്‍, ടി കെ എ സിദ്ദീഖ്, പി പി ഇബ്രാഹിം സഖാഫി എന്നിവര്‍ പ്രസംഗിച്ചു. ഒ പി മുഹമ്മദ് സ്വാഗതവും പി പി എം ബഷീര്‍ നന്ദിയും പറഞ്ഞു.
