സഹവാസ അനുഭവങ്ങൾ ജീവിത വീഥിയിൽ കൂടുതൽ ആത്മവിശ്വാസം പകരും
ഡോ. കെ എം നസീർ
ഫാറൂഖ് കോളേജ്:
കോവി ഡ് കാലത്തെ ലോക് ഡൗണും ടെക്നോളജിക്കൽ ഡിവൈസുകളുടെ അമിതോപയോഗവും കാരണം നഷ്ടപ്പെട്ടു പോയ സൗഹൃദങ്ങളെ വീണ്ടെടുക്കാൻ സഹവാസ ക്യാമ്പുകൾ സഹായിക്കുമെന്നും സഹജീവിതാനുഭവങ്ങൾ മുന്നോട്ടുള്ള പ്രയാണത്തിൽ കൂടുതൽ ആത്മവിശ്വാസവും പ്രധാനം ചെയ്യുമെന്നും ഫാറൂഖ് കോളേജ് പ്രിൻസിപ്പാൾ ഡോ. കെ എം.ആർ യു എ കോളേജ് ഗൈഡൻസ് ആന്റ് കൗൺസലിംഗ് വിംഗിന്റെ ആഭിമുഖ്യത്തിൽ നവാഗത വിദ്യാർത്ഥികൾക്ക് വേണ്ടി സംഘടിപ്പിച്ച സിനാപ്സ് ത്രിദിന സഹവാസ ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോളേജ് പ്രിൻസിപ്പാൾ ഡോ.അബ്ദുറഹ്മാൻ ചെറുകര അധ്യക്ഷത വഹിച്ചു.സ്റ്റാഫ് സെക്രട്ടറി സി കെ ഉസ്മാൻ ഫാറൂഖി, അറബിക് വിഭാഗം മേധാവി പി ഫാത്തിമ, നാക് ഐക്യു എ സി കോഡിനേറ്റർ ഷഹദ് ബിൻ അലി, കൊമേഴ്സ് വിഭാഗം മേധാവി ഡോ. ഫഹദ് പി എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. ഗൈഡൻസ് ആന്റ് കൗൺസലിംഗ് വിംഗ് കോഡിനേറ്റർ പി കെ ജംശീർ സ്വാഗതവും അസിസ്റ്റന്റ് കോഡിനേറ്റർ കെ അബൂബക്കർ നന്ദിയും പ്രകാശിപ്പിച്ചു. വിവിധ സെഷനുകളായി ചിട്ടപ്പെടുത്തിയ ക്യാമ്പിൽ പ്രമുഖകർ സംബന്ധിക്കും. ക്യാമ്പ് ഞായറാഴ്ച സമാപിക്കും

