ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു.
ഫറോക്ക്: ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് തൽക്ഷണം മരിച്ചു.കരുവൻ തിരുത്തി
ഇരിയം പാടം ഫാത്തിമാസ് ഹൗസിൽ മാളിയേക്കൽ അബ്ദുൽസലീമിൻ്റെ മകൻ മുഹമ്മദ് ഫാരിസ് ( 22 ) ആണ് മരിച്ചത്.ശനിയാഴ്ച വൈകുന്നേരം അഞ്ചരയോടെ ഫറോക്ക് നഗരസഭ ഓഫീസിന് സമീപമായിരുന്നു അപകടം. പള്ളിക്കൽ ബസാറിൽ നിന്ന് ഫറോക്കിലേക്ക് വരികയായിരുന്ന ഫ്രൻ്റ്സ് ബസ്സും ഫാരിസ് യാത്ര ചെയ്ത ബുള്ളറ്റ് ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ബൈക്ക് ബസ്സിൻ്റെ ബോണറ്റിൽ തുളഞ്ഞു കയറി. റോഡിലേക്ക് തെറിച്ചുവീണ യുവാവ് രക്തം വാർന്ന് മരിച്ചു. ഫറോക്കിലെ എ.പി പ്ലൈവുഡ്സ് സ്ഥാപനത്തിലെ ജീവനക്കാരനാണ്.ശനിയാഴ്ച മന്ത്രി മുഹമ്മദ് റിയാസ് രാമനാട്ടുകരയിൽ
ഉദ്ഘാടനം ചെയ്ത എ.പി പ്ലെവുഡ് ആൻറ് ഹാർഡ് വെയർ എന്ന പുതിയ ഷോറൂമിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. മൃതദേഹം കോഴിക്കോട് ഗവ.മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം ഞായറാഴ്ച ഉച്ചയോടെ ചാലിയം ആശുപത്രിപ്പടിക്ക് സമീപം തറവാട് വീട്ടിലെത്തിക്കും. മയ്യിത്ത് നമസ്കാരം ചാലിയം
ജുമാ മസ്ജിദിൽ.
സീനത്ത് ആണ് മാതാവ്.
സഹോദരങ്ങൾ: ഫാസിൽ, ഫിദ.
