കെ റെയിൽ വിഷയം: പ്രതിഷേധ സദസ്സ് നടത്തി
ഒളവണ്ണ:
അധികാരം ഉപയോഗിച്ച് സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ അതിക്രമം നടത്തി ജനവിരുദ്ധമായ കെ റയിൽ സർവേ നടപടികളുമായി മുന്നോട്ടു പോകുന്ന പിണറായി സർക്കാറിൻ്റെ നടപടിക്കെതിരെ ഒളവണ്ണ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. ഡി സി സി ജന. സെക്രട്ടറി ദിനേശ് പെരുമണ്ണ ഉദ്ഘാടനം ചെയ്തു. അംശുലാൽ പൊന്നാറത്ത് മുഖ്യ പ്രഭാഷണം നടത്തി. ഒളവണ്ണ മണ്ഡലം പ്രസിഡണ്ട് വിനോദ് മേക്കോത്ത് അധ്യക്ഷത വഹിച്ചു. പെരുവയൽ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് എ ഷിയാലി, ബ്ലോക്ക് ഭാരവാഹികളായ എ വീരേന്ദ്രൻ, ടി പി ഹസ്സൻ, കെ സി രാജേഷ് യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡണ്ട് സുജിത് കാഞ്ഞോളി, മണ്ഡലം ഭാരവാഹികളായ അജിത പൂളക്കൽ, സന്തോഷ് കോന്തനാരി, ജംഷീർ ചുങ്കം, വാസുദേവൻ മണാൽ, രാഗേഷ് ഒളവണ്ണ, ഷാജു തച്ചിലോട്ട് എന്നിവർ പങ്കെടുത്തു.
