അരയങ്കോട് കൽച്ചിറതോട്
പാർശ്വസംരക്ഷണ ഭിത്തി ഉദ്ഘാടനം
മാവൂർ:
കണ്ണിപറമ്പ് നീർത്തടവുമായി ചേരുന്ന
അരയക്കോട് - കൽച്ചിറതോടിൻ്റെ
പാർശ്വസംരക്ഷണ ഭിത്തിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി നിർവഹിച്ചു. പി.എം.കെ.എസ്.വൈ പദ്ധതി പ്രകാരം 12 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിച്ചതാണ് സംരക്ഷണ ഭിത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പുലപ്പാടി ഉമ്മർ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയശ്രീ ദിവ്യപ്രകാശ്, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.എം. അപ്പു കുഞ്ഞൻ, ബ്ലോക്ക് പഞ്ചായത്ത് മെംബർ മൈമൂന കടുക്കാഞ്ചേരി, പഞ്ചായത്തംഗം ഗീതാമണി, വി ഇ.ഒമാരായ ആതിര, ഷേളിത എന്നിവർ സംബന്ധിച്ചു.
