ചീക്കോട് ഗ്രാമ പഞ്ചായത്ത് 2022-23 വർഷത്തെ ബജറ്റ് - കാർഷിക, ആരോഗ്യ, വിദ്യാഭ്യാസ, ശുചിത്വ, യുവജനക്ഷേമ മേഖലകൾക്ക് മുൻതൂക്കം
ചീക്കോട് ഗ്രാമ പഞ്ചായത്ത് 2022-23 വർഷത്തെ ബജറ്റ് വൈസ് പ്രസിഡന്റ് & ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ പി സഈദ് അവതരിപ്പിച്ചു. 24 കോടി 34 ലക്ഷത്തി 95 ആയിരത്തി 542 രൂപ വരവും 23 കോടി 49 ലക്ഷത്തി 46000 രൂപ ചിലവും 85 ലക്ഷത്തി 49 ആയിരത്തി 542 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റിൽ കാർഷിക മേഖലയിൽ ഹരിത കാന്തി പദ്ധതി, കാർഷിക സംഭരണ വിതരണ കേന്ദ്രം ആരംഭിക്കൽ, കാർഷിക കനാലുകൾ നിർമ്മിക്കൽ, കൃഷിഭവന് സ്ഥലം വാങ്ങൽ എന്നീ പദ്ധതികളും, വിദ്യാഭ്യാസ മേഖലയിൽ അക്ഷര വെളിച്ചം പദ്ധതി, ജി എൽ പി എസ് പറപ്പൂർ പള്ളിമുക്ക് സ്കൂളിന് സ്ഥലം വാങ്ങൽ, ജി എൽ പി എസ് പൊന്നാട് സ്കൂളിന് പുതിയ ക്ലാസ് റൂം നിർമ്മാണം എന്നീ പദ്ധതികളും, ആരോഗ്യമേഖലയിൽ 'സമാശ്വാസം' പദ്ധതി, വയോമധുരം പദ്ധതി, ചീക്കോട് സബ് സെന്ററിന് പുതിയ കെട്ടിട നിർമ്മാണം, ഹോമിയോ ആശുപത്രിക്ക് മുകളിൽ കോൺഫറൻസ് ഹാൾ നിർമ്മാണം, യോഗ പരിശീലനം എന്നീ പദ്ധതികളും, ശുചിത്വ മേഖലയിൽ എം സി എഫിന് സ്വന്തമായി സ്ഥലം വാങ്ങി കെട്ടിടം നിർമ്മിക്കൽ, ഹരിത കർമ്മ സേനയുടെ പ്രവർത്തനം മെച്ചപ്പെടുത്തും, വീടുകൾ കേന്ദ്രീകരിച്ചു വേസ്റ്റ് ബിന്നുകൾ സ്ഥാപിക്കുക എന്നീ പദ്ധതികളും, യുവജനക്ഷേമ മേഖലയിൽ ഇൻഡോർ സ്റ്റേഡിയം നിർമ്മാണത്തിനും, വിവിധ സ്ഥലങ്ങളിൽ ഗ്രൗണ്ടുകൾ നിർമ്മിക്കുന്നതിനും സ്ഥലം വാങ്ങാനുള്ള പദ്ധതി, അംഗീകൃത ക്ലബ്ബ്കൾക്ക് സ്പോർട്സ് കിറ്റ്, സ്കൂൾ കുട്ടികൾക്ക് ഫുട്ബോൾ പരിശീലനം, നീന്തൽ പരിശീലന കേന്ദ്രം ആരംഭിക്കൽ തുടങ്ങിയ പദ്ധതികളും, പാർപ്പിട മേഖലയിൽ ലൈഫ് ഭവനപദ്ധതി ഉൾപ്പെടെ വിവിധങ്ങളായ പദ്ധതികൾ നടപ്പിലാക്കൽ, വിവിധ ഗ്രാമീണ റോഡുകൾ മെച്ചപ്പെടുത്തൽ, കുടിവെള്ള പദ്ധതിക്കായി പൊളിക്കുന്ന റോഡുകൾ നന്നാക്കുന്നതിന് പ്രത്യേക ഫണ്ട് അനുവദിക്കൽ തുടങ്ങിയ പദ്ധതികളുംവിവിധ ഓഫീസുകൾ പേപ്പർലെസ് ഓഫീസുകൾ ആക്കി മാറ്റൽ, വെട്ടുപാറ മുരിഞ്ഞമാട്, കേന്ദ്രീകരിച്ചു ടൂറിസം പദ്ധതി ക്ക് വിഹിതം നൽകൽ, രണ്ടാമത്തെ കുടുംബശ്രീ ജനകീയ ഹോട്ടൽ സ്ഥാപിക്കൽ, തുടങ്ങിയവയാണ് പ്രധാന പദ്ധതികൾ പഞ്ചായത്ത് പ്രസിഡണ്ട് എളങ്കയിൽ മുംതാസ് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ ഷാഹിന ഫൈസൽ, രജീഷ് എം.പി, നസീമ.പി, അംഗങ്ങളായ മുബഷിർ കെ.കെ, വിജീഷ് പി.കെ, അബ്ദുൽകരീം കെ.സി, അബ്ദുൽ അസീസ് കെ.കെ, വെളുത്തേടത്ത് കാർത്ത്യായനി, രാജശ്രീ സുരേന്ദ്രൻ, മൈമൂന തടത്തിൽ, സഫിയ സിദ്ദീഖ്, ഫജീന സിദ്ദീഖ്, ഫാത്തിമ കെ സെക്രട്ടറി കെ. സുധീർ, അസി. സെക്രട്ടറി വിജയൻ എം, അസി. എഞ്ചിനിയർ മുബാറക്ക് സി കെ, വി ഇ ഒ ശിഹാബുദ്ധീൻ. സി, നൗഷാദ്.എ, ഷീബ.കെ തുടങ്ങിയവർ സംസാരിച്ചു. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി.
