മിന്നാമിന്നിക്കൂട്ടം " ഭിന്നശേഷി വിദ്യാർഥികൾക്കുള്ള സഹവാസ ക്യാമ്പ് നടത്തി
മാവൂർ:
സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തിൽ മാവൂർ ബി.ആർ സി പരിധിയിലെ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന ഭിന്ന ശേഷി വിദ്യാർത്ഥികൾക്കായി " മിന്നാമിന്നിക്കൂട്ടം "സഹവാസ ക്യാമ്പ് നടത്തി.
മാവൂർ , പെരുമണ്ണ, ചാത്തമംഗലം, പെരുവയൽ, കൊടിയത്തൂർ പഞ്ചായത്തുകളുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ചാലിയാർ ജലകിൽ നടന്ന പരിപാടി
മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പുലപ്പാടി ഉമ്മർ മാ സ്റ്റർ ഉദ്ഘാടനം നിർവ്വഹിച്ചു. സമഗ്ര ശിക്ഷാ കേരളം കോഴിക്കോട് ജില്ലാ പ്രോഗ്രാം ഓഫീസർ വി ടി ഷീബ മുഖ്യാതിഥി ആയിരുന്നു . ചടങ്ങിൽ ചാത്തമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുഷമ അധ്യക്ഷത വഹിച്ചു. ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ റീന മാണ്ടിക്കാവ് ആശംസകളും ബി പി സി ജോസഫ് തോമസ് സ്വാഗതവും ബി ആർ സി ടെയ്നർ അബ്ദുൽ നസീർ നന്ദിയും പറഞ്ഞു.
തുടർന്ന് കുട്ടികൾക്കായി വിവിധ കളികൾ , സുരേന്ദ്രൻ മാഷുടെ മാജിക് ഷോ, കലാഭവൻ ബാലുവിൻ്റെ നാടൻപാട്ട് എന്നിവ നടന്നു.
സമാപന സമ്മേളനം പെരുമണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജി പുത്തലത്ത് ഉദ്ഘാടനം ചെയ്തു. മാവൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയശ്രീ ദിവ്യ പ്രകാശ് അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ടി. രഞ്ജിത്ത് ആശംസകൾ നേർന്നു . ട്രെയ്നർ ജാനീസ് ആന്റോ സ്വാഗതവും സ്പെഷൽ എഡുക്കേറ്റർ ഫർസാന എൻ.ടി നന്ദിയും പറഞ്ഞു.
പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികൾക്കും സമ്മാനങ്ങൾ നൽകി.
പെരുവയൽ പഞ്ചായത്ത് പ്രസിഡന്റ് സുഹറാബി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് . കമ്മറ്റി ചെയർ പേഴ്സൺ സീമാ ഹരീഷ് , വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുബിത തോട്ടാഞ്ചേരി ., വാർഡ് മെമ്പർമാരായ സലിം, വിനോദ് എളവന എന്നിവർ ക്യാമ്പ് സന്ദർശിച്ചു.
