ലോക കാലവസ്ഥ ദിനത്തിൽ സൈക്കിൾ റാലി നടത്തി എൻ എസ് എസ് വോളൻ്റിയർമാർ
ലോക കാലവസ്ഥ ദിനത്തിൽ സൈക്കിൾ സവാരി പ്രോത്സാഹിപ്പിക്കാനായി സൈക്കിൾ റാലി നടത്തി എൻ എസ് എസ് വോളൻ്റിയർമാർ..
ലോക കാലാവസ്ഥ ദിനത്തിൽ സൈക്കിൾ സംസ്ക്കാരം പ്രോത്സാഹിപ്പിക്കാനായി സൈക്കിൾ റാലി നടത്തി പെരിങ്ങളം ഗവ ഹയർസെക്കൻഡറി സ്കൂൾ എൻ എസ് എസ് വോളൻ്റിയർമാർ. പെരിങ്ങളം സ്കൂളിൽ നിന്ന് ആരംഭിച്ച റാലി കുന്നമംഗലം ബ്ലോക്ക് വികസനകാര്യ സ്റ്റാൻഡിംഗ് കമറ്റി ചെയർമാൻ ശ്രീ അബൂബെക്കർ എൻ ഫ്ലാഗ് ഓഫ് ചെയ്തു. പ്രിൻസിപ്പാൾ ശ്രീ ഉണ്ണികൃഷ്ണൻ വി പി , എസ് എം സി ചെയർമാൻ ശ്രീ ശബരീശൻ എന്നിവർ പങ്കെടുത്തു. കലാവസ്ഥ ദിന സന്ദേശങ്ങളും സൈക്കിൾ സവാരി പ്രോത്സാഹന സന്ദേശങ്ങളും ആലേഖനം ചെയ്ത പ്ലെക്കാർഡുകളുമായി ആരംഭിച്ച റാലി പെരിങ്ങളം കുന്നമംഗലം കാരന്തൂർ മുണ്ടിക്കൽ താഴം വഴി ഏകദേശം ഏട്ട് കിലോമീറ്റർ സഞ്ചരിച്ച് പെരിങ്ങളം സ്കൂളിൽ അവസാനിച്ചു. പ്രോഗ്രാം ഓഫീസർ രതീഷ് ആർ നായർ, വോളൻ്റിയർ ലീഡർ ശോഭിത്ത്, വോളൻ്റിയർ പാർവണ എന്നിവർ നേതൃത്വം നൽകി.
