DYFI കൂളിമാട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹൃദയപൂർവ്വം പദ്ധതിയുടെ ഭാഗമായി മെഡിക്കൽ കോളേജിൽ പൊതിച്ചോർ വിതരണം നടത്തി.
കൂളിമാട് :
കോഴിക്കോട് മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന, ഡി.വൈ.എഫ്.ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ' ഹൃദയപൂര്‍വ്വം ' പരിപാടിയിൽ
കുന്ദമംഗലം ബ്ലോക്കിലെ കൂളിമാട് മേഖല കമ്മിറ്റിയുടെ
നേതൃത്വത്തിൽ പൊതിച്ചോർ
വിതരണം നടത്തി.
ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്റ് പി.പി.ഷിനിൽ പൊതിച്ചോർ നൽകി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കമ്മിറ്റി അംഗം സഹന പങ്കെടുത്തു.മേഖല സെക്രട്ടറി ജിഷ്ണു ,പ്രസിഡന്റ് അനൽക ,ട്രഷറർ റിജേഷ് ,നിതിൻ ,ഷമീർ ,അരുൺ ,നാസർ, അനീഷ്, ജമാൽ,ഹരിപ്രസാദ്, തീർഥ, അനഘ, രവീഷ് വെള്ളലശ്ശേരി മേഖല കമ്മിറ്റി അംഗങ്ങളും യൂണിറ്റ് കമ്മിറ്റീ മെമ്പർമാരും
തുടങ്ങിയവർ നേതൃത്വം നൽകി.
