Peruvayal News

Peruvayal News

എസ് എസ് എഫ് ചാത്തമംഗലം യൂണിറ്റ് സംഘടന സമ്മേളനത്തിന് പ്രൗഢ സമാപ്തി.

എസ് എസ് എഫ്  ചാത്തമംഗലം യൂണിറ്റ് സംഘടന സമ്മേളനത്തിന് പ്രൗഢ സമാപ്തി.

ചാത്തമംഗലം : 
എസ് എസ് എഫ്  ചാത്തമംഗലം യൂണിറ്റ് സംഘടന സമ്മേളനത്തിന് പര്യവസാനം കുറിച്ചു. എസ് എസ് എഫ് സംസ്ഥാന വ്യാപകമായി ഏഴായിരത്തോളം യൂണിറ്റുകളിൽ വിദ്യാർത്ഥികളുടെ വ്യക്തിപരവും സാമുഹിക പരവുമായ ഉന്നമനം ലക്ഷ്യം വെച്ച്   നടത്തിവരുന്ന സംഘടന സമ്മേളനം ചാത്തമംഗലം യൂണിറ്റിലും വിപുലമായി നടന്നു.

ജീവിതം സാംസ്കാരികവും സാമൂഹികവുമായ രംഗത്ത് നന്മയുടെ 
വ്യക്തി മുദ്രകൾ പതിപ്പിക്കാൻ വിദ്യാർത്ഥികൾ ശ്രമിക്കണമെന്ന് പ്രധാന സെക്ഷൻ നേതൃത്വം നൽകിയ അജ്‌സൽ സഖാഫി കായലം (കുന്നമംഗലം ഡിവിഷൻ പ്രസിഡന്റ്) സമ്മേളനത്തിൽ വിദ്യാർത്ഥികളോട് ഉണർത്തി.

റാഹിൽ പതിമംഗലം,ജാഫർ സഖാഫി നാരകശ്ശേരി , സുബ്ഹാൻ പുള്ളാവൂർ,
സവാദ് ചാത്തമംഗലം(ട്രഷറർ ചാത്തമംഗലം യൂണിറ്റ്) , ഹാദി ചാത്തമംഗലം (സെക്രട്ടറി ചാത്തമംഗലം യൂണിറ്റ്) തുടങ്ങിയ സംഘടന നേതാക്കൾ സംബന്ധിച്ചു.
Don't Miss
© all rights reserved and made with by pkv24live