Peruvayal News

Peruvayal News

വാവാ സുരേഷ് സർട്ടിഫിക്കറ്റ് വിതരണം നടത്തി.

വാവാ സുരേഷ് സർട്ടിഫിക്കറ്റ് വിതരണം നടത്തി.

കോഴിക്കോട് ഒളവണ്ണ 
നാഗാ സ്പോർട്ട് അക്കാഡമിയുടെ നേത്രത്വത്തിൽ നടന്ന സർട്ടിഫിക്കറ്റ് വിതരണവും ഉത്ഘാടനവും വാവാ സുരേഷ് നിർവ്വഹിച്ചു.

തിരന്നേൽവേലിയിൽ വെച്ച് നടന്ന സംസ്ഥാന ടെന്നീസ് ബോൾ ക്രിക്കറ്റ് മത്സരത്തിൽ പങ്കെടുത്ത മുഴുവൻ അംഗങ്ങൾക്കും ടീം മാനേജരും കോച്ചുമായ ലാലു മഹേഷ്, തൗഫിക്ക് ക്യാപ്റ്റൻ, ഷഫീർ, റാഷിദ്, നിഷാദ്, ഷാനു, റിതു, ഫഹദ്, കണ്ണൻ, മാനു ഫസൽ, ഫിറോസ് എന്നിവർക്കാണ് സർട്ടിഫിക്കറ്റ് വിതരണം ചെയ്യപ്പെട്ടത്.മoത്തിൽ അബ്ദുൾ അസീസീന്റെ വീട്ടിൽ ചേർന്ന പരിപാടിയിൽ  ന്യൂസ് സിറ്റി മെട്രോ എഡിറ്ററായ വിജയരാജൻ, സ്വാഗതവും മoത്തിൽ അബ്ദുൾ അസീസ് അദ്ധ്യക്ഷത വഹിച്ചു, മുഖ്യ അതിഥി നല്ലളം സർക്കിൾ ഇൻസ്പെക്ടർ കൃഷ്ണൻ കെ കാളിദാസൻ ചടങ്ങ് ഉത്ഘാടന കർമ്മം നിർവ്വഹിച്ച് വാവാ സുരേഷ് സംസാരിച്ചു. അദ്ദേഹത്തിനും മoത്തിൽ അബ്ദുൾ അസീസിനെയും ചടങ്ങിൽ ഷാൾ അണിയിക്കുകയും ഉപഹാരങ്ങളും നൽകി ആദരിച്ചു. കൗൺസിലർ എൻ സബീല, ചലചിത്ര സംവിധായകനായ AK സത്താർ, പാമ്പ് വേലായുധന്റെ മകൾ സംഗീത,B4U പ്രദീപ് ബാലൻ, സംഗീത സംവിധായകനായ കെ.ദേവദാസ്, സഹ സംവിധായകൻ ബിജു കൃഷ്ണ, ബൈജു കൊട്ടുപാടം തെരുവിലെ മക്കൾ ചാരിറ്റി ഫൗണ്ടർ സലീം വട്ടക്കിണർ, എയർ പോർട്ട് വേലായുധൻ, എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. 
റിട്ടേർഡ് എസ് ഐ ഉണ്ണികൃഷ്ണൻ ഇളയിടത്ത് നന്ദിയും പറഞ്ഞു.
Don't Miss
© all rights reserved and made with by pkv24live