Peruvayal News

Peruvayal News

ആവേശപൊലിവിൽ കുന്ദമംഗലം ഹെവൻസ് പ്രീസ്കൂളിന്റെ രണ്ടാംകോൺവൊക്കേഷൻ.

ആവേശപൊലിവിൽ കുന്ദമംഗലം ഹെവൻസ് പ്രീസ്കൂളിന്റെ രണ്ടാംകോൺവൊക്കേഷൻ. 



വിദ്യാർത്ഥി അനുകൂല പഠനാന്തരീക്ഷം  കൊണ്ടും
 കലാകായിക  പ്രോത്സാഹനങ്ങൾ കൊണ്ടും പേരുകേട്ട കുന്ദമംഗലം  ഹെവൻസ്  പ്രീസ്കൂളിൻറെ രണ്ടാംകോൺവൊക്കേഷൻ സെറിമണിയും വാർഷിക ആഘോഷ പരിപാടികളുംഹെവൻസ് പ്രീസ്കൂൾ  ഓഡിറ്റോറിയത്തിൽ നടന്നു. പ്രാദേശിക മദ്രസ പഠനത്തിൻറെ ചരിത്രം വിവരിച്ചുകൊണ്ട്  എംഎൽഎ അഡ്വ :പി ടി എ റഹീം  പരിപാടി ഉദ്ഘാടനം ചെയ്തു . കേരള മദ്രസ എജുക്കേഷണൽ ബോർഡ് എക്സിക്യൂട്ടീവ് മെമ്പർ റുക്സാന.പി  തന്റെ അമൂല്യ വാക്കുകളാൽ വേദിയെ ദിവ്യമാക്കി. ഹെവൻസ് പ്രീസ്കൂൾ  മാനേജർ എം.
സിബ്ഗത്തുള്ള സ്വാഗതവുംമാക്കൂട്ടം ചാരിറ്റബിൾ ആൻഡ് എഡ്യൂക്കേഷനൽ ട്രസ്റ്റ് ചെയർമാൻവി.പിബഷിർഅധ്യക്ഷതയുംവഹിച്ചു.   മുക്കം ഹൈലൈഫ്  മൾട്ടി-സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ സ്ഥാപകൻ  കെ.ട്ടി.അബ്ദുള്ള, ജമാഅത്തെ ഇസ്ലാമി കുന്ദമംഗലം അമീർഇ.പി.ലിയാഖത്ത്അലി,മസ്ജിദുൽഇഹ്സാൻമഹല്ല് സിക്രറട്ടറിപി.എം.ഷരീഫുദ്ദീൻ,ട്രസ്റ്റ് ട്രഷറർ എ.കെ.സുബൈർ,പിടിഎ പ്രസിഡണ്ട് ഫൈജാസ് ടി.വി., ട്രസ്റ്റ് സിക്രറട്ടറി അലി.പി തുടങ്ങിയവർ ആശംസകൾ നേർന്നു. അയ്ഹാൻ അഹ്സൻ ഖിറാഅത്ത് നടത്തി. പ്രിൻസിപ്പാൾ എം. ഷരീഫ വാർഷികറിപ്പോർട്ട് അവതരിപ്പിച്ചു.തുടർന്ന് വേദിയിൽ  വിദ്യാർത്ഥികളുടെ വർണാഭമായ കലാപരിപാടികൾ അരങ്ങേറി. ഫർഹതമന്ന ആൻഗറിംഗ് നടത്തി.വൈസ് പ്രിൻസിപ്പാൾ ജസീന കെ.പി നന്ദിയും പറഞ്ഞു. കെ.കെ.അബ്ദുൾ ഹമീദ്, ഫാസിൽ മാസ്റ്റർ, മജീദ് പി.പി. ജാബിർ എൻ.,എം.എ.സുമയ്യ, സാറ ടീച്ചർ, തൗഹീദ സാദത്ത്, ഫർസാന ഹമീദ്,. നിഷ തസ്ലീം ടീച്ചർമാരും നേതൃത്വം നൽകി.
Don't Miss
© all rights reserved and made with by pkv24live