ഓട്ടോ ചാർജ്ജ് വർദ്ധനവ് :
ഓട്ടോ തൊഴിലാളികളോടുള വഞ്ചന
ഫറോക്ക് :
നിലവിൽ വാങ്ങിക്കൊണ്ടിരിക്കുന്ന ചാർജ്ജിൽ പോലുംകുറവ് വരുത്തി കൊണ്ട് ഓട്ടോ ചാർജ് വർദ്ധിപ്പിച്ചു എന്ന സർക്കാർ പ്രഖ്യാപനം വെറും പ്രഹസനവും ഓട്ടോ തൊഴിലാളികളോടു കാട്ടുന്ന വഞ്ചനയുമാണെന്ന്
ന്നും സ്വതന്ത്ര തൊഴിലാളി യൂനിയൻ (എസ്.ടി.യു) മോട്ടോർ തൊഴിലാളി ഫെഡറേഷൻ
ബേപ്പൂർ നിയോജക മണ്ഡലം കമ്മിറ്റി സെക്രട്ടറിയേറ്റ് യോഗം ആവ്യപ്പെട്ടു.
ദിവസേന കുത്തനെ കൂടുന്ന ഇന്ധന വില ആശങ്കപ്പെടുത്തുവെന്ന്
യോഗം വിലയിരുത്തി. ഇന്ധന വില വർദ്ധനവിന്ന് ആനുപാതികമായി ഓട്ടോറിക്ഷാ ചാർജ്ജ് വർദ്ധിപ്പിക്കണമെന്ന തൊഴിലാളികളുടെ ആവശ്യം കാറ്റിൽ പറത്തി തോന്നിയ രീതിയിൽ ചാർജ്ജ് പരിഷ്കരിച്ച എൽ.ഡി.എഫ് സർക്കാർ ഓട്ടോ സമൂഹത്തെ വഞ്ചിച്ചിരിക്കയാണ്.നിലവിലുള്ള
മിനിമം ദൂരം ഒന്നര കി.മീറ്റർ എന്നത് 2 കി.മീറ്റർ ആക്കി വർദ്ധിപ്പിച്ചതിന്റെ ഫലമായി
ഒന്നര കി.മീറ്ററിന്നുള്ളിലെ യാത്രക്ക് 5 രൂപയുടെ വർദ്ധനവും , 2 കി.മീറ്റർ യാത്രക്ക് നിലവിലുള്ളതിൽനിന്ന് ഒരു രൂപ യുടെകുറവും ( 31 രൂപയുണ്ടായിരുന്ന ത് 30 ആയും )മൂന്നു കി.മീറ്റർ യാത്രക്ക് (43 രൂപയായിരുന്നത് 45 ളും ) കേവലം രണ്ട് രൂപയുടെ വർദ്ധനയുമാണ് ഗതാഗതമന്ത്രി ആന്റണി രാജു പ്രഖ്യാപിച്ചത്. നഗരത്തിന് പുറത്ത് നിലവിൽ രണ്ട് കി.മീറ്ററിന്34 രൂപ യായിരുന്നത് നാലു രൂപ കുറച്ച് 30 രൂപ മാത്രവും . 3 കി.മീറ്റർ യാത്രക്ക് നിലവിൽ 52 രൂപ യായിരുന്നത് പുതുക്കിയതെന്ന് പറയുന്ന നിരക്ക് പ്രകാരം വർദ്ധനവെന്നുമില്ലാതെ52 .50 മാത്രവും
ഓട്ടോ റിക്ഷ തൊഴിലാളികളെ വിഡ്ഡികളാക്കുന്ന ഇത്തരം ചാർജ്ജ് പരിഷ്കാരം ഒരു ജനാധിപത്യ സർക്കാറിന് യോജിച്ചതല്ലെന്നും എസ്.ടി.യു ആരോപിച്ചു.
ഓട്ടോ തൊഴിലാളികൾക്ക് സബ്സിസിഡി നൽകുക,
നികുതി കുറച്ച് ഇന്ധന വിലക്കയറ്റം തായാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയ്യാറാവുക എന്നീ ആവശ്യങ്ങളുന്നയിച്ച് സമര പദ്ധതി ആവിശ്കരിക്കുമെ
ന്നും നേതാക്കൾ പറഞ്ഞു.
കേന്ദ്ര സർക്കാരിന്റെ ഉത്തരവിൽ ഏപ്രിൽ ഒന്ന് മുതൽ പ്രാഭല്യത്തിൽ വരുമെന്ന് പറയുന്ന വാഹന റെജിസ്ട്രേഷൻ , ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പുതുക്കൽ ചാർജ്ജ് പതിനേഴിരട്ടിയോളം വർദ്ധിപ്പിച്ചത് ഓട്ടോക്കാരന്റെ നട്ടെല്ലൊടിക്കുന്ന നടപടിയാണെന്നും ഇത് പുന:പരിശോധിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് ഷാഫി നല്ലളം അധ്യക്ഷനായി. സെക്രട്ടറി സിദ്ധീഖ് വൈദ്യരങ്ങാടി സ്വാഗതം പറഞ്ഞു. സി.വി അഹമ്മദ് കബീർ, എൻ. കെ റസാഖ്, കെ കാസി ഖാൻ . എം ബാവുട്ടി ബേപ്പൂർ സംസാരിച്ചു
