ഫറോക്ക് പോലീസ് ജനമൈത്രി പോലീസ് വളണ്ടിയറെ അനുമോദിച്ചു.
ഫറോക്ക് :
ലഡാക്കിൽ നിന്ന് കന്യാകുമാരി വരെ കുറഞ്ഞ സമയത്തിൽ കാറിൽ സഞ്ചരിച്ചു
ലിംക ബുക്ക് ഓഫ് റെക്കോർഡ് നേടിയ കോഴിക്കോട് സിറ്റി പോലീസ് (ഫറോക്ക് പോലീസ് സ്റ്റേഷൻ യൂണിറ്റ് )ഡിസാസ്റ്റർ മാനേജ്മെന്റ്,
ജനമൈത്രി വളണ്ടിയറും,ഫാറൂഖ് കോളേജ് സ്വദേശിയുമായ ബിബിൻ കൃഷ്ണനെ ആദരിച്ചു.
ഫറോക്ക് ജനമൈത്രി ബീറ്റ് ഓഫീസർ പ്രിയേഷിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ
സബ് ഇൻസ്‌പെക്ടർ ജയരാജൻ ഉപഹാരം നൽകി.
ജനമൈത്രി ബീറ്റ് ഓഫീസർ സാദിക്ക്, ഡിസാസ്റ്റർ ടീം അംഗങ്ങളായ
നസീർ കോടമ്പുഴ
അംജത് എ കെ,
അനസ് കോടമ്പുഴ, ബഷീർ വി ,
രാഹുൽ പി വി,
രാജേഷ് കെ പി,
റിയാസ് കെ കെ
ഷൻവീൽ എൻ വി റിനാസ് സി ,
അക്ഷയ് കെ , എന്നിവർ സംബന്ധിച്ചു.
