ഫ്രണ്ട്സ് തയ്യിൽതാഴവും, യുവതരംഗ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് തയ്യിൽതാഴവും സംയുക്തമായി ഫുട്ബോൾ
ടൂർണമെൻ്റ് സംഘടിപ്പിച്ചു
പെരുമണ്ണ:
ഫ്രണ്ട്സ് തയ്യിൽതാഴവും, യുവതരംഗ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് തയ്യിൽതാഴവും സംയുക്തമായി തയ്യിൽതാഴം പ്രീമിയർ ലീഗ് സംഘടിപ്പിച്ചു. ഫുട്ബോൾ ടൂർണമെൻ്റിൽ 'യുവതരംഗ തയ്യിൽതാഴം ടീം' വിന്നേഴ്സ് ട്രോഫി നേടുകയും, 'എ.എം മെറ്റൽ ഇൻഡ്രസ്റീസ് യുവതരംഗ തയ്യിൽതാഴം ടീം' റണ്ണേഴ്സ് ട്രോഫി നേടുകയും ചെയ്തു. വിജയികൾക്കുള്ള ട്രോഫികൾ പന്തീരാങ്കാവ് പോലീസ് സ്റ്റേഷൻ, സബ് ഇൻസ്പെക്ടർ സി വിനായകൻ കൈമാറി.
