എം കെ സി സ്മാരക സമിതിയുടെ നേതൃത്വത്തിൽ സ്കൂളിന് വാട്ടർ പ്യൂരിഫയർ കൈമാറി
കോഴിക്കോട്:
എം കെ സി സ്മാരക സമിതിയുടെ നേതൃത്വത്തിൽ കോഴിക്കോട് ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിന് വാട്ടർ പ്യൂരിഫയർ കൈമാറി. കുറ്റിച്ചിറ വാർഡ് കൗൺസിലർ കെ മൊയ്തീൻകോയ യുടെ നേതൃത്വത്തിലാണ് വാട്ടർ പ്യൂരിഫയർ
കൈമാറിയത്.
എംപി കോയക്കുട്ടി, ഒ മമ്മദു ,സിപി ഇക്ബാൽ, കെ പി സലിം ,
സ്കൂൾ പ്രിൻസിപ്പാൾ ടി പി മുഹമ്മദ് ബഷീർ, ഡെപ്യൂട്ടി എച്ച് എം എ കെ അഷ്റഫ് ,
പിടിഎ പ്രസിഡണ്ട് എസ് പി സലീം, ടി കെ ഫൈസൽ,
സ്കൂൾ ഓഫീസ് സൂപ്രണ്ട് എൻ എം അസർ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി
