പറവകൾക്ക് ദാഹജലമൊരുക്കി ഭിന്നശേഷി വിദ്യാർത്ഥികൾ
കൊളത്തറ :
കാലിക്കറ്റ് ഹയർ സെക്കണ്ടറി സ്കൂൾ ഫോർ ദ ഡിസേബ്ൾഡ് ൽ പറവകൾക്കൊരു നീർക്കുടം പദ്ധതിക്ക് തുടക്കമായി. ഭിന്നശേഷിക്കാരിലും പരിസ്ഥിതി ബോധവും പ്രകൃതി സ്നേഹവും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി സംഘടിപ്പിച്ചത്.
സ്കൂൾ കാമ്പസിന്റെ വിവിധ ഭാഗങ്ങളിൽ തണ്ണീർ കുടമൊരുക്കി. ഐ.സി.എസ് ചെയർമാൻ പി.കെ അഹമ്മദ് ഉദ്ഘാടനം ചെയ്തു.രൂക്ഷമായ വേനലില്‍ സഹജീവികള്‍ക്ക് ദാഹജലം ഒരുക്കേണ്ടതിന്റെ പ്രാധാന്യം അദ്യാപകൻ ഗഫൂർ മൂത്തേടത്ത് വിശദീകരിച്ചു. സ്കൂൾ പി.ടി.എ. പ്രസിഡന്റ് സിദ്ധീഖ് വൈദ്യരങ്ങാടി അധ്യക്ഷനായി. കെ നൂറുദ്ദീൻ കോയ, കെ.ടി റഫീക് , വി ഷാകിർ, ,വി ഷരീഫ്
പി.ടി അബ്ദുൽ സലാം തുടങ്ങിയവർ സംബന്ധിച്ചു. വിദ്യാർത്ഥി പ്രതിനിധികളായ ആയിഷ സമീഹ സ്വാഗതവും ശദ ഷാനവാസ് നന്ദിയും പറഞ്ഞു
