കാര്‍ഷിക മേഖലക്ക് മുന്‍ഗണന നല്‍കി പെരുമണ്ണ ഗ്രാമപഞ്ചായത്ത് ബജറ്റ്
പെരുമണ്ണ:
കാര്‍ഷിക മേഖലക്ക് മുന്‍ഗണന നല്‍കി പെരുമണ്ണ ഗ്രാമ പഞ്ചായത്തിന്റെ 2022-23 വർഷത്തെ ബജറ്റ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. ഉഷ അവതരിപ്പിച്ചു. 19,51,94,252 രൂപ വരവും 19,27,51,400 രൂപ ചെലവും, 24,42,852 രൂപ മിച്ചവും ഉള്ളതാണ് ബജറ്റ്.
പെരുമണ്ണ ബസ് സ്റ്റാൻഡിന് സ്ഥലമെടുപ്പ്, തരിശുരഹിത ഗ്രാമപഞ്ചായത്ത്, സമ്പൂർണ്ണ മാലിന്യ മുക്ത പ്രവർത്തനങ്ങൾ, ക്ലീൻ പെരുമണ്ണ ഗ്രീൻ പെരുമണ്ണ പദ്ധതി, സമ്പൂർണ്ണ കുടിവെള്ളം, കൃഷി സമൃദ്ധി ജലസമൃദ്ധി പദ്ധതി, ഭിന്നശേഷി സൗഹൃദ - വയോജന സൗഹൃദ - ബാലസൗഹൃദ ഗ്രാമപഞ്ചായത്താക്കി പെരുമണ്ണയെ മാറ്റിയെടുത്തിട്ടുണ്ട്. അതിനുള്ള സമഗ്രമായ നിർദേശങ്ങൾ അടങ്ങിയതാണ് 2022-2023 വർഷത്തെ ബജറ്റെന്ന് വൈസ് പ്രസിഡന്റ് പറഞ്ഞു.
യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷാജി പുത്തലത്ത് അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ പ്രേമദാസൻ, ദീപ കാമ്പുറത്ത്, എം എ പ്രതീഷ്, മെമ്പര്‍മാരായ കെ പി രാജൻ, വി പി കബീര്‍, കെ കെ ഷമീര്‍, സെക്രട്ടറി രാധിക എന്‍ ആര്‍ എന്നിവർ സംസാരിച്ചു.
