സാമൂഹ്യ പ്രതിബദ്ധതയും രാഷ്ട്രീയ ബോധവുമുള്ള സമൂഹത്തെ വാര്‍ത്തെടുക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യത :
മുനവ്വറലി ശിഹാബ് തങ്ങള്‍
കോഴിക്കോട്:
സാമൂഹ്യ പ്രതിബദ്ധതയും അതോടൊപ്പം രാഷ്ട്രീയ ബോധവുമുള്ള ഒരു സമൂഹത്തെ വാര്‍ത്തെടുക്കേണ്ടത് ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മുസ്‌ലിം യൂത്ത് ലീഗ് കുന്ദമംഗലം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ആറ് മാസമായി നടന്ന് വരുന്ന റിസര്‍ച്ച് ഫോര്‍ ഗ്രീന്‍ ഇന്നൊവേഷന്‍ പഠന - ഗവേഷണ - പരിശീലന കോഴ്‌സ് പൂര്‍ത്തീകരിച്ച ഇരുപത്തിനാല് പഠിതാക്കള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്‌ലിം ലീഗ് രാഷ്ട്രീയത്തെ പറ്റി പഠിക്കാനും അത് പ്രചരിപ്പിക്കാനും വേണ്ടി ആരംഭിച്ച ആര്‍ ജി ഐ യുടെ പ്രവര്‍ത്തനങ്ങള്‍ എന്ത് കൊണ്ടും അഭിനന്ദനാര്‍ഹമാണെന്നും, മറ്റു കമ്മിറ്റികള്‍ക്ക് മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതിയ തലമുറ അരാഷ്ട്രീയ മതനിരാസ ചിന്തകള്‍ക്ക് അടിമപ്പെടന്ന ഈ കാലത്ത് ആര്‍ ജി ഐ പോലെയുള്ള പഠന വേദികളുടെ അനിവാര്യത കൂടുതലാണെന്നും അദ്ധേഹം സൂചിപ്പിച്ചു. പരിശിലനത്തിന്റെ വിവിധ ഘട്ടങ്ങളില്‍ പഠതാക്കള്‍ പൂര്‍ത്തിയാക്കിയ വിവിധ അസൈമെന്റകളുടെ സമാഹരണം മുഖ്യാതിഥി നജീബ് കാന്തപുരം എം എല്‍ എ ക്ക് നല്‍കി മുനവ്വറലി തങ്ങള്‍ പ്രകാശനം ചെയ്തു. കുന്ദമംഗലം നിയോജക മണ്ഡലം പ്രസിഡന്റ് സല്‍മാന്‍ പെരുമണ്ണ അദ്ധ്യക്ഷനായിരുന്നു.
പരിശിലനത്തിന് നേതൃത്വം നല്‍കിയ മലപ്പുറം ഐ ജി പി ചീഫ് മെന്റര്‍ ഡോ. കുഞ്ഞി മുഹമ്മദ് പുത്തലത്ത്, സീനിയര്‍ ട്രൈനര്‍മാരായ യൂനസ് കാവന്നൂര്‍, മുഹമ്മദ് ഖാന്‍, ആര്‍ ജി ഐ കൊര്‍ഡിനേറ്റര്‍ ലത്തീഫ് മാസ്റ്റര്‍ മാവൂര്‍ എന്നിവര്‍ക്കുള്ള ഉപഹാരം ബഹുമാനപ്പെട്ട തങ്ങള്‍ സമ്മാനിച്ചു. നിയോജക മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് കെ മൂസ മൗലവി, ട്രഷറര്‍ ഹംസ മാസ്റ്റര്‍, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി ഒ എം നൗഷാദ്, ജില്ലാ പ്രവര്‍ത്തക സമിതി അംഗം ജാഫര്‍ സാദിക്ക്, നിയോജക മണ്ഡലം ഭാരവാഹികളായ നൗഷാദ് സി, കെ പി സൈഫൂദ്ധീന്‍, യു എ ഗഫൂര്‍, സിറാജ് ഇ എം, ടി പി എം സാദിക്ക്, സി ടി ശരീഫ്, മുഹമ്മദ് കോയ കായലം എന്നിവര്‍ സംസാരിച്ചു. നിയോജക മണ്ഡലം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി കുഞ്ഞിമരക്കാര്‍ മലയമ്മ സ്വാഗതവും സലീം കുറ്റിക്കാട്ടൂര്‍ നന്ദിയും പറഞ്ഞു
