കേരള മാപ്പിള കലാ അക്കാദമിയുടെ 37-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി മാപ്പിളപാട്ട് ഗായകരെ ആദരിച്ചു
കോഴിക്കോട് :
കേരള മാപ്പിള കലാ അക്കാദമിയുടെ 37-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി കേളി കേരള കലാ രത്‌ന കർമ ശ്രേഷ്ട കാഥിക ഗായിക പുസ്ക്കാരം ആലപ്പുഴ റംലാ ബീഗത്തിന്ന് നല്‍കി. സംസ്ഥാന ജനറൽ സെക്രട്ടറി കുന്ദമംഗലം സി കെ ആലിക്കുട്ടി, മാപ്പിളപ്പാട്ട് കലാകാരന്‍ ഇല്ലത്ത് നസീർ, കക്കുഴിയിൽ മീത്തൽ ഖദീജ, സുബൈദ, നഫ്ഷിദ ബഷീർ എന്നിവർ ചേര്‍ന്ന് ആദരിച്ചു. നിമിഷ മഹാകവി ടി പി അബ്ദുള്ള ചെറുവാടി, ശിഹാബുദ്ദീൻ കീഴിശ്ശേരി, സലീം മാവൂർ മുക്ക്, ഹബീബ് റഹ്മാൻ കുരുവം പൊയിൽ, സി കെ അഫ്മിഷ്, അമീർ, അജ്മൽ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.
