താത്തൂർ എ.എം എൽ .പി സ്കൂളിൽ കൃഷിപാഠം പദ്ധതി ആരംഭിച്ചു.
മാവൂർ:
കുട്ടികളിൽ കാർഷിക സംസ്കാരം വളർത്തുക എന്ന ഉദ്ദേശത്തോട് കൂടി താത്തൂർ എ.എം എൽ .പി സ്കൂളിൽ കൃഷിപാഠം പ|ദ്ധതി ആരംഭിച്ചു. വീട്ടിലും വിദ്യാലയത്തിലും കുട്ടികളുടെ നേതൃത്വത്തിൽ പച്ചക്കറിത്തോട്ടം വളർത്തുക എന്നതാണ് ലക്ഷ്യമിടുന്നത്. സ്കൂളിലേക്ക് ആവശ്യമായ പച്ചക്കറികൾ സ്കൂളിൽ തന്നെ ഉണ്ടാക്കുക എന്ന ദീർഘവീക്ഷണത്തോടെ ആരംഭിച്ച പരിപാടി ഒന്നാം ഘട്ടത്തിൽ സ്കൂളിലെ മുഴുവൻ കുട്ടികൾക്കും പയർ, വെണ്ട, ചീര, തക്കാളി തുടങ്ങിയ വിത്തുകൾ വിതരണം ചെയ്തു.പരിപാടിയുടെ ഉഘാടനം കുന്ദമംഗലം സബ് ജില്ല വിദ്യാഭ്യാസ ഓഫീസർ കെ.ജെ പോൾ നിർവഹിച്ചു. ചാത്തമംഗലം പഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കൽ ഗഫൂർ മുഖ്യ പ്രഭാഷണം നടത്തി.
അൽമാഹിർ സ്കോളർഷിപ്പ് പരീക്ഷയിൽ വിജയിച്ച സ്കൂളിലെ ആയിശ നസ്മിയെ ചടങ്ങിൽ ആദരിച്ചു
കോവിഡ് കാലത്തെ അടച്ചു പൂട്ടലിൽ കുട്ടികളിൽ ഉണ്ടായ പഠന വിടവ് പരിഹരിക്കുന്നതിന് രക്ഷിതാക്കൾക്കുള്ള ബോധവൽകരണ ക്ലാസിന് ബി.ആർ.സി ട്രെയ്നർ ഹാഷിദ് മാസ്റ്റർ നേതൃത്വം നൽകി.ചടങ്ങിന് സ്കൂൾ മാനേജർ അബ്ദുൽ ലതീഫ് മാസ്റ്റർ ആശംസകളർപ്പിച്ചു. പി.ടി.എ പ്രസിഡണ്ട് ഷാഹുൽ ഹമീദ് അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രധാനധ്യാപകൻ അയൂബ്മാസ്റ്റർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശാന്തകുമാരി നന്ദിയും പറഞ്ഞു.
