യുഎസ്എസ് എൽ.എസ്.എസ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.
പന്നിക്കോട് എയുപി സ്കൂളിൽ പൊൻതൂവൽ 2022 എന്ന പേരിൽ യുഎസ് എസ്, എൽ.എസ്.എസ് കുട്ടികളുടെ അനുമോദന ചടങ്ങ് സംഘടിപ്പിച്ചു.ചടങ്ങ് കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്
വി ഷംലൂലത്ത് ഉദ്ഘാടനം നിർവഹിച്ചു.സ്കൂൾ മാനേജർ സി കേശവൻ നമ്പൂതിരി കുട്ടികൾക്ക് ക്യാഷ് അവാർഡ് സമ്മാനിച്ചു. പൂർവ്വ വിദ്യാർത്ഥിനിയും ആൽബം സിംഗറുമായ മേഘ്ന അശോക് ഗാന വിരുന്ന് നടത്തി. തെന്നിന്ത്യൻ സിനിമാറ്റിക് ഡാൻസർ സൻജയും കൂട്ടുകാരും പരിപാടിക്ക് നിറം പകർന്നു .സ്കൂളിലെ കുട്ടികളുടെ കലാ പരിപാടികൾ അരങ്ങേറി.സ്കൂൾ വായന പൂന്തോട്ടത്തിലെക്ക് യൂണിവേഴ്സൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ നൽകുന്ന പൂച്ചട്ടി യൂണിവേഴ്സൽ ക്ലബ് പ്രസിഡണ്ട് വിഷ്ണു പ്രധാനധ്യാപിക ഗീത ടീച്ചർക്ക് സമ്മാനിച്ചു. ക്ലാസ് ലൈബ്രറിയിലെക്കുള്ള പുസ്തകം ശ്രീ.വി.കെ രാമനാഥൻ നൽകി.ചടങ്ങിൽ പി ടി എ പ്രസിഡന്റ് ടി കെ ജാഫർ , എം പി ടി എ ചെയർപേഴ്സൺ രാധിക ,എസ് എസ് ജി കൺവീണർ ബഷീർ പാലാട്ട് ,മുക്കം പ്രസ് ഫോറം ക്ലബ് പ്രസിഡൻറ് ഫസൽ ബാബു എന്നിവർ സംസാരിച്ചു സ്റ്റാഫ് സെക്രട്ടറി പി.കെ ഹഖീം മാസ്റ്റർ കളൻതോട് നന്ദി പറഞ്ഞു
