പാഴൂർ എ.യു.പി സ്കൂൾ വിദ്യാർത്ഥികൾ ലോക ജല ദിനത്തോടനുബന്ധിച്ച് ജലസംരക്ഷണ പ്രതിജ്ഞ എടുത്തു.
പരിസ്ഥിതി ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിലാണ് ഇരുവഴിഞ്ഞിപ്പുഴയുടെ കരയിൽ വെച്ച് പരിപാടി സംഘടിപ്പിച്ചത് .
ചാത്തമംഗലം ഗ്രാമ പഞ്ചായത്തംഗം ഇ പി വത്സല പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
പ്രധാന അധ്യാപകൻ അബ്ദുൽ സലീം എം.ടി , ഫഹദ് പാഴൂർ , മൻസൂർ എൻ, സലീം പി ടി, മുനീർ സി.കെ, സിദ്ദീഖത്ത് എം എ, സെക്കീന പി ആർ, ജാസ്മിൻ എം കെ, സ്കൂൾ ലീഡർ ആയിഷ ഹിബ എന്നിവർ പങ്കെടുത്തു.
