Peruvayal News

Peruvayal News

ചെറൂപ്പയിലെ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ സ്മാരകത്തിന് തറക്കല്ലിട്ടു.

ചെറൂപ്പയിലെ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ സ്മാരകത്തിന് തറക്കല്ലിട്ടു.


മാവൂർ :
മഹല്ലിലെ വിദ്യാർത്ഥികൾ, വിധവകൾ, രോഗികൾ തുടങ്ങിയവർക്ക് വിവിധ സേവനങ്ങൾ ചെയ്തു കൊടുക്കുന്നതിനായി ചെറുപ്പ ഷറഫുദ്ദീൻ ജുമാഅത്ത് പള്ളി പരിപാലന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നിർമ്മിക്കാനുദ്ദേശിക്കുന്ന സാംസ്കാരിക സേവന കേന്ദ്രത്തിന്റെ തറക്കല്ലിടൽ കർമ്മം ബഹു:പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ നിർവഹിച്ചു. 
മഹല്ല് പ്രസിഡണ്ട് എ കെ മുഹമ്മദലി, ജനറൽ സെക്രട്ടറി എം കെ റസാക്ക് മാസ്റ്റർ, ഖത്തീബ് കെ സി മുഹമ്മദ് ഫൈസി, അബൂബക്കർ ഫൈസി മലയമ്മ, ഓ പി അഷ്റഫ്, അലി അക്ബർ മുക്കം,അയ്യൂബ് കൂളിമാട്, കെ എം എ റഹ്മാൻ, സുബൈർ മാസ്റ്റർ, എകെ ഉമ്മർ, വികെ റസാക്ക്,സൈദലവി ഖാസിമി,കെ മൂസക്കുട്ടി ഹാജി, വി മോയിൻ കുട്ടി ഹാജി,പി പരീക്കുട്ടി, എം എം ഉമ്മർ ഹാജി, സി കെ അബ്ദുള്ള, വികെ ലത്തീഫ്,എം എം മുഹമ്മദ്,യാസിർ മാസ്റ്റർ യു കെ കബീർ, വി കെ ബഷീർ, ഓ പി അസീസ് ഹാജി, പി സലീം,എൻ അബൂബക്കർ ഹാജി, പി ബിച്ചു എന്നിവർ സംബന്ധിച്ചു.



Don't Miss
© all rights reserved and made with by pkv24live