കെ റെയിൽ കേരളത്തിൽ കമ്യുണിസത്തിൻ്റെ അടിവേരറുക്കും ടി.ടി ഇസ്മയിൽ
പാവപ്പെട്ടവരുടെ വീടുകൾ തകർത്ത് ,പരിസ്ഥിതിയെ പാടെ ഇല്ലാതാക്കി കുബേരന്മാർക്ക് മാത്രമായി കേരളത്തിൽ കമ്യുണിസ്റ്റ് ഗവർമെൻ്റ് നിർമ്മിക്കാൻ പോകുന്ന കെ റെയിൽ പദ്ധതി കേരളത്തിൽ കമ്യുണിസ്റ്റ് പാർട്ടിയുടെ അടിവേരറുക്കുമെന്ന് മുൻ പി.എസ്.സി മെമ്പറും കെ റെയിൽ വിരുദ്ധ സമര നായകനുമായ ടി.ടി ഇസ്മയിൽ പറഞ്ഞു കുന്ദമംഗലം നിയോജക മണ്ഡലം യൂത്ത് ലീഗ് കമ്മറ്റി 'മത വിരുദ്ധ കമ്യുണിസം മാനവ വിരുദ്ധ ഫാഷിസം' എന്ന പ്രമേയത്തിൽ നിയോജക മണ്ഡലത്തിലെ മുഴുവൻ ശാഖകളിലും നടപ്പിലാക്കുന്ന 'ചുവട് ' സംഗമത്തിൻ്റെ ഭാഗമായി കുറ്റിക്കാട്ടൂർ സൗത്ത് ശാഖ കമ്മറ്റി സംഘടിപ്പിച്ച കുടുംബ സംഗമം ടി.ടി. ഇസ്മയിൽ ഉദ്ഘാടനം ചെയ്തു ,
കെ.റെയിൽ വിരുദ്ധ സമരത്തിൽ പങ്കെടുക്കുന്നത് സാധാരണ ജനങ്ങളാണെന്നും സർക്കാറിന് അധികകാലം പിടിച്ച് നിൽക്കാനാവില്ലെന്നും അദ്ധേഹം പറഞ്ഞു.
ഉസ്മാൻ ഇയ്യക്കുനി അദ്ധ്യക്ഷത വഹിച്ചു ,കോവിഡ് കാലത്ത് മരണപ്പെട്ടവരുടെ മയ്യിത്ത് പരിപാലനത്തിനും പ്രതിരോധ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയ കുന്ദമംഗലം പഞ്ചായത്ത് വൈറ്റ് ഗാർഡ് ക്യാപ്റ്റൻ നൗഷാദിനും ,കുറ്റിക്കാട്ടൂരിലെ യുവ ഡോക്ടർ ഫാത്തിമ ജസ്നക്കും ശാഖ യൂത്ത് ലീഗിൻ്റെ സ്നേഹോപഹാരം ടി.ടി ഇസ്മയിൽ നൽകി .
ത്വൽഹത്ത് ബാഖവി പരപ്പനങ്ങാടി മുഖ്യ പ്രഭാഷണം നടത്തി , പൊതാത്ത് മുഹമ്മദ് ഹാജി ,മുജീബ് റഹ് മാൻ ഇ ,എം .പി സലിം ,മാക്കിനിയാട്ട് കുഞ്ഞാമുട്ടി ,എ.എം അബ്ദുള്ളക്കോയ , മഹ്ഷൂം എം, കെ.പി റഊഫ് ,എ.എം അജ്മൽ എന്നിവർ സംസാരിച്ചു
കൂടുംബ സംഗമത്തിൻ്റെ ഭാഗമായി നടന്ന ഷൂട്ടൗട്ട് നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് ഐ. സൽമാൻ ഉദ്ഘാടനം ചെയ്തു ,യാസർ അറഫാത്ത് ,അൻസാർ പെരുവയൽ ,മാമു ചാലിയറക്കൽ ,അൽത്താഫ് പേര്യ ,ഇർഷാദ് ചിക്കു, ഫർസാൻ എന്നിവർ ഷൂട്ടൗട്ടിനും കായിക മത്സരങ്ങൾക്കും നേതൃത്വം നൽകി വിജയികൾക്ക് എം.എ ചിക്കൻ സ്റ്റാൾ വക ഉപഹാരം നൽകി.
