Peruvayal News

Peruvayal News

പെരുവയലിൽ സമ്പൂർണ്ണ പെൻഷൻ കാമ്പയിൻ

പെരുവയലിൽ സമ്പൂർണ്ണ പെൻഷൻ കാമ്പയിൻ
അർഹരായ മുഴുവൻ പേർക്കും  സാമൂഹ്യ സുരക്ഷാ പെൻഷൻ ഉറപ്പ് വരുത്തുന്നതിന് ജനകീയ കാമ്പയിനുമായി പെരുവയൽ ഗ്രാമ പഞ്ചായത്ത്. അറിവില്ലായ്മ മൂലവും സാങ്കേതിക തടസ്സം മൂലവും പെൻഷൻ ലഭ്യമാകാത്തവർക്കായി ഏപ്രിൽ 1 മുതൽ 30 വരെയാണ് കാമ്പയിൻ ഒരുക്കുന്നത്.
ഏപ്രിൽ 5 നകം വാർഡ് തലത്തിൽ വിപുലമായ യോഗങ്ങൾ ചേരും.  സാമൂഹ്യ സുരക്ഷ പെൻഷൻ സംബന്ധിച്ച മാനദണ്ഡങ്ങളും ക്ഷേമനിധി ബോർഡ് പെൻഷൻ വാങ്ങുന്നവർക്കുള്ള ഇരട്ട പെൻഷൻ സംബന്ധിച്ചുമെല്ലാം  വിവരിക്കുന്ന ലഘുലേഖ പ്രത്യേകമായി തയ്യാറാക്കിയിട്ടുണ്ട്. ഇവ ഉപയോഗിച്ച് വ്യാപക പ്രചരണം നടത്തും. വാടക വീടുകളിൽ താമസിക്കുന്നവർക്കായി പ്രത്യേക ഇടപെടൽ നടത്തും. ഏപ്രിൽ 18 മുതൽ 24 വരെയുള്ള തിയ്യതികളിൽ ഏഴ് മേഖലകളിൽ  ക്യാമ്പ് ഒരുക്കും.  ഓൺലൈൻ രജിസ്ട്രേഷൻ, സംശയ നിവാരണം, പരാതി സ്വീകരിക്കൽ , പെൻഷൻ വിതരണ രീതിയിലെ മാറ്റം എന്നിവക്കാണ്  ക്യാമ്പ് സംഘടിപ്പിക്കുന്നത്. ക്യാമ്പിൽ ലഭിക്കുന്ന അപേക്ഷകളിൽ ഏപ്രിൽ 30 ന് ചേരുന്ന ഭരണ സമിതി തീരുമാനം കൈകൊള്ളും.
കാമ്പയിനുമായി ബന്ധപെട്ട് വിളിച്ചു ചേർത്ത യോഗത്തിൽ പ്രസിഡണ്ട് എം.കെ. സുഹറാബി അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റംഗ് കമ്മിറ്റി ചെയർമാൻ പി.കെ.ഷറഫുദ്ദീൻ പദ്ധതി വിശദീകരിച്ചു. വൈസ് പ്രസിഡണ്ട് അനീഷ് പാലാട്ട് , സ്റ്റാന്റംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ സുബിത തോട്ടാഞ്ചേരി, സീമ ഹരീഷ്, അസി.സെക്രട്ടറി നിഷാന്ത്, സി.ഡി.എസ് ചെയർപേഴ്സൺ റീന, സി.എം. സദാശിവൻ, എം.എം. പ്രസാദ്, ഉനൈസ് അരീക്കൽ , അബിത പട്ടോത്ത് സംസാരിച്ചു.
Don't Miss
© all rights reserved and made with by pkv24live