Peruvayal News

Peruvayal News

കളഞ്ഞു കിട്ടിയ ആഭരണം തിരികെ യേൽപ്പിച്ചു.

കളഞ്ഞു കിട്ടിയ ആഭരണം തിരികെ യേൽപ്പിച്ചു.

മാവൂർ: 
യാത്രക്കിടയിൽ കളഞ്ഞു കിട്ടിയ മൂന്നരപവനോളം തൂക്കം വരുന്ന സ്വർണ്ണാഭരണം ഉടമക്ക് കൈമാറി യുവാവ് മാത്യകയായി.
കായലം ഭൂതാനം കോളനിയിലെ ശ്രീ കുട്ടനാണ് മാവൂർ പോലീസിന്റെ സാന്നിധ്യത്തിൽ ആഭരണം ഉടമക്ക് നൽകിയത്. കഴിഞ്ഞ
പത്താം തിച്ചതി കൂളിമാട് അങ്ങാടിയിൽ വെച്ചാണ് ആഭരണം ശ്രീകുട്ടന്‌ലഭിക്കുന്നത്.
തുടർന്ന് ഇക്കാര്യം മാവൂർ പോലീസിലും
സോഷ്യൽ മീഡിയകൾ വഴിയും പുറത്തറിയിച്ചു.
ഇത് ശ്രദ്ധയിൽ പെട്ടതോടെയാണ്
മാലയുടെ ഉടമസ്ഥയായ കാസർഗോഡ് തൃക്കരിപ്പൂർ സ്വദേശിനിയായ ശോഭന
മാവൂർ പോലീസ് സ്‌റ്റേഷനിലെത്തിയത്.
തുടർന്ന് മാവൂർ പോലീസ് ഇൻസ്പെക്ടർ
കെ.വിനോദനും  ശ്രീകുട്ടനും ചേർന്ന്
ആഭരണം ഉടമക്കു കൈമാറി.
കൂടാതെ ആഭരണം ഉടമക്ക് കൈമാറാൻ
സത്യസന്ധത കാണിച്ച
ശ്രീക്കുട്ടനെ മാവൂർ പോലീസ് അഭിനന്ദിച്ചു.
Don't Miss
© all rights reserved and made with by pkv24live