യാത്രയയപ്പും സ്കൂൾ വാർഷികവും
സംഘടിപ്പിച്ചു
കൊളത്തറ കാലിക്കറ്റ് ഹയർ സെക്കണ്ടറി സ്കൂൾ ഫോർ ദി ഹാന്റി കാപ്ഡ് വാർഷികാഘോഷവും
കേൾവി പരിമിതരായ പഠനം പൂർത്തിയാക്കിയ എസ്. എസ്.എൽ.സി, കാഴ്ച പരിമിതരായ ഏഴാം ക്ലാസ്സ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കും യാത്രയയപ്പും സംഘടിപ്പിച്ചു.
വാർഷികാഘോഷത്തിന്റെ ഭാഗമായി വിവിധ കലാ കായിക പരിപാടികൾ സംഘടിപ്പിച്ചു.നല്ലളം പൊലീസ് സി. ഐ കൃഷ്ണൻ കെ കാ ളിദാസ് ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ സർവ്വീസിൽ നിന്നും വിരമിക്കുന്ന പ്രധാനാധ്യാപകൻ. ജീവനക്കാർ,പി.ടി.എ പ്രസിഡന്റ്എന്നിവരെ കുട്ടികൾ ആദരിച്ചു.
പ്രധാനധ്യാപകൻ ടി. അബ്ദുറസാഖ് അധ്യക്ഷനായി. പി.ടി.എ പ്രസിഡന്റ് സിദ്ധീഖ് വൈദ്യരങ്ങാടി , ഗഫൂർ മൂത്തേടത്ത്,കെ പി. അബദുൽ സലാം സി അബ്ദുൽ റഫീഖ് , എന്നീ ജീവനക്കാരും മഹബൂബിൽ ഹഖ് , നബ്ഹാൻ. യാസ്മിൻ, ഷദ ഷാനവാസ്. ആയിഷ സമീഹ എന്നീ വിദ്യാർഥികളും സംസാരിച്ചു. സീനിയർ അധ്യാപകൻ നൂർദ്ദീൻ കോയ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വി.പി അബ്ദുൽ ജലീൽ നന്ദിയും പറഞ്ഞു
