Peruvayal News

Peruvayal News

എസ് എസ് കെ കോഴിക്കോടിൻ്റെയും മാവൂർ ബി ആർ സി യുടെയും ആഭിമുഖ്യത്തിൽ ഭിന്നശേഷി വിദ്യാർഥികൾ പൊതു സ്ഥാപനങ്ങളും പ്രാദേശിക ഇടങ്ങളും സന്ദർശിച്ചു.


എസ് എസ് കെ കോഴിക്കോടിൻ്റെയും മാവൂർ ബി ആർ സി യുടെയും ആഭിമുഖ്യത്തിൽ 
ഭിന്നശേഷി വിദ്യാർഥികൾ പൊതു സ്ഥാപനങ്ങളും പ്രാദേശിക
 ഇടങ്ങളും സന്ദർശിച്ചു.



മാവൂർ :
എസ് എസ് കെ കോഴിക്കോടിൻ്റെയും മാവൂർ ബി ആർ സി യുടെയും ആഭിമുഖ്യത്തിൽ 

ബി ആർ സി പരിധിയിലെ ഭിന്നശേഷി വിദ്യാർഥികൾ പൊതു സ്ഥാപനങ്ങളും പ്രാദേശിക
 ഇടങ്ങളും സന്ദർശിച്ചു.
വിവിധ കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങൾ നേരിട്ട് അറിയാനാണ് യാത്ര സംഘടിപ്പിച്ചത്.

അഞ്ച് പഞ്ചായത്തുകളിൽ നിന്നായി 25 കുട്ടികൾ യാത്രയിൽ പങ്കെടുത്തു.

യാത്രയുടെ തുടക്കം മാവൂർ പോലീസ് സ്റ്റേഷനിൽ നിന്നായിരുന്നു .തുടർന്ന് സി ഡബ്ല്യു ആർ ഡി എം , ഫയർ ആന്റ് റെസ്ക്യൂ സ്റ്റേഷൻ , പാർക്ക് ബീച്ച് എന്നിവിടങ്ങളും   സന്ദർശിച്ചു.

മാവൂർ പോലീസ് സ്റ്റേഷൻ പരിസരത്ത് നിന്ന് ആരംഭിച്ച യാത്ര ഐ പി വിനോദൻ ഫ്ലാഗ് ഓഫ് ചെയ്തു.

മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉമ്മർ മാസ്റ്റർ, കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷംലുലത്ത് എന്നിവർ  മുഖ്യാതിഥികളായി ചടങ്ങിൽ സംബന്ധിച്ചു.

കൊടിയത്തൂർ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം.ടി  റിയാസ്, ചാത്തമംഗലം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റീന മാണ്ടിക്കാവ്,

ബി ആർ സി ട്രെയ്നർ അബ്ദുൽ നസീർ , ജാനീസ് ആന്റോ ,
സ്പെഷൽ എഡ്യൂക്കേറ്റർമാർ ,
ക്ലസ്റ്റർ റിസോഴ്സ് കോർഡിനേറ്റർമാർ , രക്ഷാകർതൃ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

പോലീസ് സ്‌റ്റേഷന് പുറമെ സി ഡബ്ല്യു ആർ ഡി എം , ഫയർ ആന്റ് റെസ്ക്യൂ സ്റ്റേഷൻ , പാർക്ക് ബീച്ച് എന്നിവിടങ്ങൾ കുട്ടികൾ സന്ദർശിച്ചു..

Don't Miss
© all rights reserved and made with by pkv24live