Peruvayal News

Peruvayal News

ഓട്ടോ ചാർജ്ജ് വർദ്ദനവ് അന്യായം; ഫറോക്കിൽ പ്രതിഷേധ പ്രകടനവും സംഗമവും സംഘടിപ്പിച്ചു

ഓട്ടോ ചാർജ്ജ് വർദ്ദനവ് അന്യായം; ഫറോക്കിൽ പ്രതിഷേധ പ്രകടനവും സംഗമവും സംഘടിപ്പിച്ചു

ഫറോക്ക്. :
ഓട്ടോ തൊഴിലാളികൾക്ക്
നഷ്ടം വരുത്തുന്ന ചാർജ്ജ് വർദ്ധന പ്രഖ്യാപിച്ച സർക്കാർ
 നടപടിക്കെതിരെ മോട്ടോർ തൊഴിലാളി ഫെഡറേഷൻ എസ്.ടി. യു ഫറോക്ക് മുനിസിപ്പൽ കമ്മിറ്റി ഫറോക്ക് അങ്ങാടിയിൽ
പ്രതിഷേധ പ്രകടനം നടത്തി . സംഗമം
 എസ് ടി യു ബേപ്പൂർ മണ്ഡലം ജനറൽ സെക്രട്ടറി സിദ്ധീഖ് വൈദ്യരങ്ങാടി ഉദ്ഘാടനം നിർവഹിച്ചു. 

ഓട്ടോ നിരക്ക് വർദ്ധനവ് ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാർ അടിയന്തിരമായി നടപ്പാക്കണമെന്നും നിലവിലെ ചാർജ്ജ് കുറച്ച നടപടി അന്യായമാണെന്നും സംസാരിച്ചവർ പറഞ്ഞു.
 ഗതാഗത മന്ത്രി ഓട്ടോ - ടാക്സി ചാർജ് വർദ്ദനവുമായി ബന്ധപ്പെട്ട് തൊഴിലാളി യൂണിയൻ പ്രതിനിധികളുമായി തിരുവനന്തപുരത്ത് വച്ച് നടന്ന ചർച്ചയിൽ എടുത്ത തീരുമാനവും ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ ഉറപ്പും വിശ്വസിച്ച് പണിമുടക്ക് പ്രഖ്യാപിച്ച യൂണിയനുകൾ കഴിഞ്ഞ ഫെബ്രുവരിയിൽ പിൻവലിക്കുകയുണ്ടായി. എന്നാൽ . ഇപ്പോഴത്തെ നിരക്ക് വർദ്ദനവ് ഓട്ടോ തൊഴിലാളികളുടെ നിത്യ വരുമാനത്തിൽ കുറവ് വരുത്തുന്ന നയമായി പോയെന്നും എസ്.ടി.യു നേതാക്കൾ കൂട്ടിച്ചേർത്തു.


മണ്ഡലം ട്രഷറർ സി വി
 അഹമ്മദ് കബീർ അധ്യക്ഷനായി. എസ് ടി യു മണ്ഡലം വൈസ് പ്രസിഡന്റ് കെ.സി ശ്രീധരൻ മുഖ്യ പ്രഭാഷണം നടത്തി.കെ റമീസ്,  , കാസി ഖാൻ , റസാക്ക് ചന്തക്കടവ്, സംസാരിച്ചു. മൻഷാദ് പുഞ്ചിരി, കെ.കെ മുഹമ്മദ് റാഫി , സഹീർ പ്രകടനത്തിന് നേതൃത്വം നൽകി
Don't Miss
© all rights reserved and made with by pkv24live