എസ് കെ എസ് എസ്
പൂവാട്ടുപറമ്പ് യൂണിറ്റ്
സഹചാരി റിലീഫ് സെല്ലിന്റെ റമളാൻ കിറ്റ് വിതരണം
പെരുവയൽ:
പൂവാട്ടുപറമ്പ് യൂണിറ്റ് എസ് കെ എസ് എസ് എഫ് സഹചാരി റിലീഫ് സെല്ലിന്റെ റമളാൻ കിറ്റ് വിതരണം മഹല്ല് പ്രസിഡണ്ട് പൂവാട്ട് മൊയ്തീൻ ഹാജി നിർവ്വഹിച്ചു.ചടങ്ങിൽ
ഷാഫി ഫൈസി സ്വാഗതവും,
അസ്ക്കർ പൂവ്വാട്ടുപറമ്പ് അദ്ധ്യക്ഷതയും വഹിച്ചു.
മഹല്ല് വൈസ് പ്രസിഡണ്ട് കുഞ്ഞിരായിൻ ഹാജി, മദ്രസ്സാ പ്രസിഡൻ്റ് അബ്ദുറഹിമാൻ ഹാജി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.
ഹംസ മുസ്ലിയാർ മുഖ്യ പ്രഭാക്ഷണം നടത്തി.
ശാഫി മുസ്ലിയാർ പ്രാർത്ഥനക്ക് നേതൃതം നൽകി.
പി പി ജാഫർ റഫീക്ക് മാസ്റ്റർ പെരിങ്ങൊളം, പെരുവയൽ ഗ്രാമപഞ്ചായത്ത് അഞ്ചാ വാർഡ് മെമ്പർ രാജേഷ്, തുടങ്ങിയവരും ചടങ്ങിൽ സന്നിഹിദരായിരുന്നു.
