മുഹമ്മദ് അഷ്റഫിനെ കണ്ടെത്തണം: ക്വട്ടേഷൻ മാഫിയയുടെ വേരറുക്കണം: സലീം മടവൂർ
രണ്ട് ദിവസം മുമ്പ് അജ്ഞാതർ തട്ടിക്കൊണ്ടുപോയ മുക്കത്തെ വ്യാപാരിയായ അവേലം പയ്യം പടി അഷ്റഫിനെ ഉടൻ കണ്ടെത്തണമെന്നും ക്വട്ടേഷൻ കള്ളക്കടത്ത് മാഫിയയുടെ വേരറുക്കണമെന്നും എൽ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി സലീം മടവൂർ ആവശ്യപ്പെട്ടു. കള്ളക്കടത്ത് ക്വട്ടേഷൻമാഫിയ സമാന്തര സർക്കാരായി മാറുന്നത് അംഗീകരിക്കാൻ കഴിയില്ല. മയക്കുമരുന്ന് കളളക്കടത്ത് മാഫിയകൾ പരസ്പരപൂരിതമായിക്കൊണ്ടിമിക്കുകയാണ്. പോലീസ് പ്രതികൾക്കെതിരെ മുഖം നോക്കാത്ത നടപടി സ്വീകരിക്കണം. മുഹമ്മദ് അഷ്റഫിന്റെ കുടുംബത്തെ സലീം മടവൂർ സന്ദർശിച്ചു.അഷ്റഫിന്റെ ഭാര്യസജിന, സഹോദരൻ മുഹമ്മദലി, പിതൃ സഹോദരൻ ഇബ്രാഹിം ഹാജി എന്നിവരുമായി അദ്ദേഹം സംസാരിച്ചു. എൽ ജെ.ഡി ജില്ലാ കമ്മറ്റി അംഗം പി.സികു മോയിൻ കുട്ടി, ജെ.ഡി.എസ് മണ്ഡലം കമ്മറ്റി അംഗം പി.സി റഹീം എന്നിവർ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു
