Peruvayal News

Peruvayal News

കൂളിമാട് അത്തൂളി കുഞ്ഞോയി - ഫാത്തിമ കുടുംബ പരമ്പരയിൽപെട്ടവരുടെ സംഗമം ചാലിയാർ ജലകിൽ നടന്നു.

അത്തൂളി കുടുംബ സംഗമം സംഘടിപ്പിച്ചു


കൂളിമാട് :
കൂളിമാട് അത്തൂളി കുഞ്ഞോയി - ഫാത്തിമ കുടുംബ പരമ്പരയിൽപെട്ടവരുടെ സംഗമം  ചാലിയാർ ജലകിൽ നടന്നു.   ഇരുന്നൂറോളം കുടുംബാംഗങ്ങൾ പങ്കെടുത്തു  ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കൽ ഗഫൂർ ഉദ്ഘാടനം ചെയ്തു .ചടങ്ങിൽ വാർഡ് മെമ്പർ കെ.എ. റഫീഖ് , ഡോ: സി.കെ. അഹമ്മദ് ,
ഇ.എം. മൊയ് തീൻ ഹാജി എ.കുട്ടൂസ ഹാജി , ഇ.ആലി,ബഷീർ, വേണായിക്കോട് ഇണ്ണി മാമു മാസ്റ്റർ , ടി.വി.ഷാഫി മാസ്റ്റർ, മുജീബ്, അഫ്സൽ ,നസീബ്, എന്നിവർ സംസാരിച്ചു.  ദേശീയ സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് നിയാസ് ചോല ,നാസർ ബാലുശ്ശേരി എന്നിവർ വിവിധ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. സംഗമ ഭാഗമായി കലാ പരിപാടിയും ഗെയിംസും അവാർഡ് ദാനവും നടന്നു . ഇ. കുഞ്ഞോയി സ്വാഗതവും എ.ഫൈസൽ നന്ദിയും പറഞ്ഞു
Don't Miss
© all rights reserved and made with by pkv24live