ജില്ലാ ശാസ്ത്രമേളയിലും ഗണിതശാസ്ത്ര മേളയിലും ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി ചക്കാലക്കൽ ഹയർ സെക്കണ്ടറി സ്കൂൾ.
മടവൂർ : കോഴിക്കോട് ജില്ലാ ശാസ്ത്രമേളയിലും ഗണിതശാസ്ത്ര മേളയിലും ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി ചക്കാലക്കൽ ഹയർ സെക്കണ്ടറി സ്കൂൾ. ഗണിത ശാസ്ത്രമേളയിൽ 63 പോയൻ്റും ശാസ്ത്രമേളയിൽ 24 പോയൻ്റും നേടിയാണ് ചക്കാലക്കൽ ഒന്നാം സ്ഥാനം നേടിയത്.
വിജയികളെ പി ടി എ യും മാനേജ്മെൻ്റും അനുമോദിച്ചു. പി ടി എ പ്രസിഡണ്ട് പി.ജഅഫർ, മാനേജർ
പി.കെ സുലൈമാൻ മാസ്റ്റർ, പ്രിൻസിപ്പാൾ എം കെ രാജി, പി ടി എ വൈസ് പ്രസിഡണ്ട് സലീം മുട്ടാഞ്ചേരി, എം സിറാജുദ്ധീൻ, എച്ച് റസ്റ്റം , വി പി സുബൈർ, മുഹമ്മദ് അബ്ദുൽ ഹക്കീം, സുജ ജനാർദ്ധനൻ, കെ സ്വപ്ന, എം പി ഫാസിൽ, കെ പി അഫ്സൽ, നജ്മുന്നീസ എന്നിവർ സംസാരിച്ചു.
