ചാത്തമംഗലത്ത് രണ്ട് റോഡ് മന്ത്രി റിയാസ് ഉദ്ഘാടനം ചെയ്തു
കുന്ദമംഗലം നിയോമണ്ഡലത്തിലെ ചാത്തമംഗലം പഞ്ചായത്തില്‍ 7 കോടി രൂപ ചെലവില്‍ പ്രവൃത്തി പൂര്‍ത്തീകരിച്ച ചാത്തമംഗലം വേങ്ങേരിമഠം പാലക്കാടി റോഡിന്‍റേയും 3 കോടി രൂപ ചെലവില്‍ നവീകരിക്കുന്ന പാലക്കാടി ഏരിമല റോഡിന് ന്റെ പ്രവൃത്തിയുടേയും ഉദ്ഘാടനം പൊതുമരാമത്തും ടൂറിസവും വകുപ്പ് മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ് നിര്‍വ്വഹിച്ചു. പി.ടി.എ റഹീം എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു.
കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ബാബു നെല്ലൂളി, ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഓളിക്കല്‍ ഗഫൂര്‍, വൈസ് പ്രസിഡന്‍റ് എം സുഷമ, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ സുധ കമ്പളത്ത്, ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേർസൺ എം.കെ നദീറ, ബ്ലോക്ക് മെമ്പര്‍ പി ശിവദാസന്‍ നായര്‍, ഗ്രാമപപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ എം.ടി പുഷ്പ, മെമ്പർമാരായ ഷീസ സുനിൽകുമാർ, കെ ചന്ദ്രമതി, പ്രസീന പറക്കാംപൊയില്‍, എം.കെ അജീഷ് എം.കെ വിദ്യുല്‍ലത എന്നിവരും പി ഷൈപു, ചൂലൂര്‍ നാരായണന്‍, ടി.കെ വേലായുധന്‍, എം.പി ഹമീദ് മാസ്റ്റര്‍, എം. ശിവദാസന്‍, സുധീര്‍ സാന്ത്വനം, കെ അബ്ദുറഹിമാന്‍ ഹാജ്, പി.സി പത്മനാഭന്‍ സംസാരിച്ചു. പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗം എക്സി. എഞ്ചിനീയര്‍ വി.കെ ഹാഷിം റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നോര്‍ത്ത് സര്‍ക്കിള്‍ റോഡ്സ് വിഭാഗം സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ ഇ.ജി വിശ്വപ്രകാശ് സ്വാഗതവും റോഡ്സ് സബ് ഡിവിഷന്‍ അസി. എക്സി. എഞ്ചിനീയര്‍ എന്‍ ശ്രീജയന്‍ നന്ദിയും പറഞ്ഞു.
