കുന്ദമംഗലത്ത് രണ്ട് റോഡ് പ്രവൃത്തികള്‍ക്ക് തുടക്കമായി
കുന്ദമംഗലം നിയോമണ്ഡലത്തിലെ ചെത്തുകടവ് മെഡിക്കല്‍ കോളജ് റോഡ്, പടനിലം കളരിക്കണ്ടി റോഡ് എന്നിവയുടെ പ്രവൃത്തി ഉദ്ഘാടനം പൊതുമരാമത്തും ടൂറിസവും വകുപ്പ് മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ് നിര്‍വ്വഹിച്ചു. പി.ടി.എ റഹീം എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു.
5.51 കോടി രൂപ ചെലവില്‍ നവീകരിക്കുന്ന ചെത്തുകടവ് മെഡിക്കല്‍ കോളജ് റോഡിന്‍റേയും 3.22 കോടി രൂപ ചെലവില്‍ നവീകരിക്കുന്ന പടനിലം കളരിക്കണ്ടി റോഡിന്‍റേയും പ്രവൃത്തി ഉദ്ഘാടനമാണ് മന്ത്രി നിര്‍വ്വഹിച്ചത്.
കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ബാബു നെല്ലൂളി, കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ലിജി പുല്‍ക്കുന്നുമ്മല്‍, വൈസ് പ്രസിഡന്‍റ് വി. അനില്‍കുമാര്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ സുധ കമ്പളത്ത്, എം ധനീഷ്ലാല്‍, ബ്ലോക്ക് ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍ എന്‍ ഷിയോലാല്‍, ബ്ലോക്ക് മെമ്പർ ടി.പി മാധവന്‍, ഗ്രാമപപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ യു.സി പ്രീതി മെമ്പര്‍മാരായ കെ സുരേഷ്ബാബു, ജിഷ ചോലക്കമണ്ണില്‍, ടി ശിവാനന്ദൻ, സജിത ഷാജി, ലീന വാസുദേവൻ എന്നിവരും എം.എം സുധീഷ്കുമാര്‍, ജനാര്‍ദ്ദനന്‍ കളരിക്കണ്ടി, സി.വി സംജിത്ത്, ഖാലിദ് കിളിമുണ്ട, മജീദ് പുള്ളന്നൂർ, സി.കെ ഷമീം, ഭക്തോത്തമന്‍, സി അബ്ദുൽഖാദര്‍ മാസ്റ്റര്‍ സംസാരിച്ചു. പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗം എക്സി. എഞ്ചിനീയര്‍ വി.കെ ഹാഷിം റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നോര്‍ത്ത് സര്‍ക്കിള്‍ റോഡ്സ് വിഭാഗം സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ ഇ.ജി വിശ്വപ്രകാശ് സ്വാഗതവും റോഡ്സ് സബ് ഡിവിഷന്‍ അസി. എക്സി. എഞ്ചിനീയര്‍ എന്‍ ശ്രീജയന്‍ നന്ദിയും പറഞ്ഞു.
