സി എച് പ്രതിഭാ ക്വിസ്
ജില്ലാ തലം പ്രൗഢമായി.
സി.എച് കാലത്തിനു മുമ്പേ ഗമിച്ച നേതാവ് :ഉമർ പാണ്ടികശാല
കോഴിക്കോട്: മുൻ കേരള മുഖ്യമന്ത്രി സി എച് മുഹമ്മദ് കോയ ഇന്നത്തെ കേരളത്തിന്റെ വിദ്യഭ്യാസ , സാമൂഹിക, സാംസ്കാരിക പുരോഗതിക്ക് അടിത്തറ പാകി കാലത്തിന് മുമ്പേ ഗമിച്ച നേതാവാണെന്ന് മുസ്ലീം ലീഗ് ജില്ലാ പ്രസിഡണ്ട് ഉമ്മർ ചാണ്ടികശാല അഭിപ്രായപ്പെട്ടു. കേരളത്തിൽ വിദ്യാഭ്യാസം ഇത്രയും സാർവ്വത്രികമാവാൻ കാരണം സി എച് ദിർഘകാലം വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോൾ കൊണ്ടുവന്ന നാപടികളാണെന്നും അദ്ധേഹം പറഞ്ഞു . കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ ( കെ എസ് ടി യു ) സംസ്ഥാനത്തെ സ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന സി.എച്ച് മുഹമ്മദ് കോയ പ്രതിഭാ ക്വിസ് മത്സരത്തിൻ്റെ കോഴിക്കോട് ജില്ലാ തല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം
.എൽ.പി ,യു.പി, ഹൈസ്കൂൾ ഹയർ സെക്കണ്ടറി വിഭാഗങ്ങളിൽ പതിനേഴ് ഉപജില്ലകളിൽ നിന്നായി വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു
കെ എസ് ടി യു ജില്ലാ പ്രസിഡന്റ് കെ എം എ നാസർ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് കരീം പടുകുണ്ടിൽ പങ്കെടുത്തവർക്കുള്ള സർറ്റിഫിക്കറ്റുകൾ വിതരണം നടത്തി. സംസ്ഥാന ഭാരവാഹികളായ പി.കെ അസീസ് , ടി.പി അബ്ദുൽ ഗഫൂർ , ഫൈസൽ പടനിലം , ജില്ലാ ജനറൽ സെക്രട്ടറി കിളിയമ്മൽ കുഞ്ഞുള്ള , ട്രഷറർ വി.കെ മുഹമ്മദ് റഷീദ്, അൻവർ ഇയ്യഞ്ചേരി, ബഷീർ മുണ്ടാടി , നാസർ എടപ്പാൾ, നിസാം കാരശ്ശേരി , ടി ജമാലുദ്ധീൻ ,കെ മുഹമ്മദ് അസ്ലം , വി ടി സാജർ എന്നിവർ പ്രസംഗിച്ചു
