സംസ്ഥാന ഫെൻസിങ് ചാമ്പ്യൻഷിപ്പിൽ ഹിമായത്തിന് മികച്ച നേട്ടം
കോഴിക്കോട്:
കണ്ണൂർ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടന്ന സംസ്ഥാന ഫെൻസിങ് ചാമ്പ്യൻഷിപ്പിൽ ഹിമായത്തുൽ ഇസ്ലാം ഹയർസെക്കൻഡറി സ്കൂളിലെ കായിക താരങ്ങൾക്ക് ഒൻപത് ബ്രൗൺസ് മെഡൽ കരസ്ഥമാക്കാൻ സാധിച്ചു.
മികച്ചപ്രകടനം കാഴ്ചവെച്ച കായിക താരങ്ങൾക്ക് സ്റ്റാഫ് കൗൺസിൽ, പിടിഎ, മാനേജ്മെൻറ് കമ്മിറ്റി സംയുക്തമായി അനുമോദിച്ചു.
ആറു പെൺകുട്ടികൾക്കും അഞ്ച് ആൺകുട്ടികൾക്കുമാണ് ബ്രൗൺസ് മെഡൽ കരസ്ഥമാക്കാൻ സാധിച്ചത്.
ഹിമായത്തിലെ കായികാധ്യാപകനായ സി ടി ഇല്യാസാണ് കായിക താരങ്ങളെ പരിശീലിപ്പിച്ചത്.
റക്കാൻ മുഹമ്മദ് ടീമിനെ നിയന്ത്രിച്ചു.
