സംസ്ഥാന സ്കൂൾ പ്രവർത്തി പരിചയമേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കെ പി സിനാൻ മുഹമ്മദിനെ അനുമോദിച്ചു.
കോഴിക്കോട്:
ഹിമായത്തുൽ ഇസ്ലാം ഹയർസെക്കൻഡറി സ്കൂളിൽ നിന്നും സംസ്ഥാന സ്കൂൾ പ്രവർത്തി പരിചയമേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കെ പി സിനാൻ മുഹമ്മദിനെ സ്കൂൾ സ്റ്റാഫ് കൗൺസിലിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. കോഴിക്കോട് നന്മണ്ട ഹയർസെക്കൻഡറി സ്കൂളിൽ വച്ച് നടന്ന റവന്യൂ ജില്ലാ പരിചയമേളയിൽ മത്സരിക്കുകയും അതിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കിയിരുന്നു. സമീകൃത പോഷകാഹാര വിഭവങ്ങൾ ആയിരുന്നു മത്സരത്തിനായി ഒരുക്കിയിരുന്നത്.
സ്കൂൾ സ്റ്റാഫ് കൗൺസിൽ ജൊയിൻ സെക്രട്ടറി വി പി റഹിയാനത്ത് സ്വാഗതവും പ്രധാന അധ്യാപകൻ അധ്യക്ഷതയും നിർവഹിച്ചു.
ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ എ കെ അഷ്റഫ്, കെ പി സാജിദ്, എംബി വൃന്ദ, റുബീന, റിയാസ്, ജദീർ, തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
