വ്യാപാരി വ്യവസായി സമിതി ഫാറൂഖ് കോളേജ് യൂണിറ്റ് സമ്മേളനം ജില്ലാ വൈസ് പ്രസിഡണ്ട് കെ എം. റഫീഖ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ടി. മരക്കാർ, മേഖല സെക്രട്ടറി ടി. മധുസൂദനൻ, പ്രസിഡൻറ് എ.എം. ഷാജി ,വൈസ് പ്രസിഡണ്ട് ജലീൽ ചാലിയിൽ, ജോയിൻ സെക്രട്ടറിമാരായ ടി. സുധീഷ്, എം. സുരേഷ് എന്നിവർ പങ്കെടുത്തു. ഭാരവാഹികളായി ദീപേഷ് കെ. സെക്രട്ടറി, അബ്ദുൽ ഷെരീഫ്. കെ. പ്രസിഡണ്ട്, ഫൈസൽ. വി ട്രഷറർ എന്നിവരെ തിരഞ്ഞെടുത്തു.
