Peruvayal News

Peruvayal News

ചെമ്മങ്ങാട് പോലീസ് സ്റ്റേഷൻ ഏരിയ റസിഡന്റ്സ് കോഡിനേഷൻ കമ്മിറ്റി ലഹരി വിരുദ്ധ ജനകീയ കൺവെൻഷൻ നടത്തി

ചെമ്മങ്ങാട് പോലീസ് സ്റ്റേഷൻ ഏരിയ റസിഡന്റ്സ് കോഡിനേഷൻ കമ്മിറ്റി ലഹരി വിരുദ്ധ ജനകീയ കൺവെൻഷൻ നടത്തി
ചെമ്മങ്ങാട് പോലീസ് സ്റ്റേഷൻ ഏരിയ റസിഡന്റ്സ് കോഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ജനകീയ കൺവെൻഷൻ കോഴിക്കോട് കോർപ്പറേഷൻ ക്ഷേമകാര്യ സമിതി ചെയർമാൻ പി.ദിവാകരൻ നിർവഹിക്കുകയും, അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ വിമുക്തി വിഷൻ എ.ജെ.ബെഞ്ചമിൻ മുഖ്യ പ്രഭാഷണവും നടത്തി.രാജ്യത്ത് വർദ്ധിച്ച് വരുന്ന ലഹരിക്കെതിരെ എല്ലാ വിഭാഗത്തിൽപ്പെട്ടവരുടെ ഒരു കൂട്ടായ്മ ഉണ്ടാക്കുവാനും, ലഹരിക്കെതിരെയുള്ള ബോധവൽക്കരണ ക്യാമ്പ്കളും, പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുവാനും, റെസിഡന്റ്സ് അസോസിയേഷൻ,മത, രാഷ്ട്രീയ, സാമൂഹിക സാംസ്കാരിക, സ്പോർട്സ്,പി.ടി.എ, പള്ളിക്കമ്മിറ്റി,മദ്രസ്സ,ടൂഷൻ സെൻറ്ററുകൾ എന്നിവ കേന്ദ്രീകരിച്ച്   അഞ്ച് പേരടങ്ങുന്ന ക്ലെസ്റ്ററുകൾ രുപീകരിക്കുവാനും, സ്ത്രീകൾക്ക് പ്രത്യേകമായി  ബോധവൽക്കരണ ക്യാമ്പ്കൾ നടത്തുവാനും എല്ലാ സ്ഥാപനങ്ങളിലും ലഹരി വിരുദ്ധ ബോധവത്കരണവും, ലഹരി വിരുദ്ധ ബോർഡുകൾ സ്ഥാപിക്കുവാനും തീരുമാനിച്ചു.കോഡിനേഷൻ കമ്മിറ്റി പ്രസിഡന്റ് എൻ.പി.കോയട്ടി അദ്ധ്യക്ഷതവഹിച്ചു വിവിധ കമ്മിറ്റികളെ പ്രതിനിധീകരിച്ച് കൊണ്ട് സി.കുഞ്ഞാതു കോയ,കെ,വി.ഇസ്ഹാഖ്, മുജീബ് ഫൗസി പൂലോട്ട്,സെക്കീർ ഹുസൈൻ എം.പി, ഹാഷിം പി.പി, പ്രിന്സിപ്പല് എം.എം.വി.എച്ച്.എസ്,  സുൽഫിക്കർ പി.പി,ഇ.പി.അഷ്റഫ്,സി.അബ്ദുറഹീം, എം.പി. ഇബിച്ചമ്മു, എ.ടി.എം അഷ്റഫ്, വി.കെ.വി അബ്ദുറസാഖ്, സകീർ ടി.വി, നിസാർ കെ.എം, പി.പി മൂജീബ് റഹ്മാൻ, എൻ.പി മുഹമ്മദ് അലി, സൈജൽ സി.പി, എെ.പി ഉസ്മാൻ കോഴ, എ.ടി നാസർ, സകറിയ എം.ആർ, ഫിറോസ് ദർപ്പണം, ഡി.വി റഫീക്ക് മാസ്റ്റർ, മെഹബൂബ്, അസ്കർ, സി അബ്ദുറഹി എന്നിവർ സംസാരിച്ചു
Don't Miss
© all rights reserved and made with by pkv24live