ലഹരി വിരുദ്ധ ബോധവൽക്കരണം നടത്തി
പെരുമണ്ണ എ എൽ പി സ്കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ബോധവൽക്കരണ സദസ്സ് പെരുമണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ഷാജി പുത്തലത്ത് ഉദ്ഘാടനം ചെയ്തു.
പന്തീരാങ്കാവ് എസ്. ഐ. ശ്രീ അനൂപ് കുമാർ മുഖ്യ പ്രഭാഷണം നടത്തി. തുടർന്ന് ശ്രീ. ലതീഷ് കോഴിക്കോട് രക്ഷിതാക്കൾക്കായി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസെടുത്തു.
സ്കൂൾ ഹെഡ്‌മിസ്ട്രസ് എൻ. മിനിത സ്വാഗതം പറഞ്ഞ ചടങ്ങിൽ
സ്കൂൾ പി ടി എ പ്രസിഡന്റ് ബഷീർ. സി എം അധ്യക്ഷനായിരുന്നു.
അധ്യാപകരായ പി കെ. അഖിലേഷ്, ജി. എസ്. സംഗീത എന്നിവർ സംസാരിച്ചു.
