യുവാവിന്റെ ചികിത്സ സഹായത്തിന് ബസുകൾ കാരുണ്യ യാത്ര നടത്തി.
മടവൂർ : നരിക്കുനി പുതുക്കുടി പറമ്പത്ത് രജിലേഷിനു കിഡ്നി മാറ്റി വെക്കുന്നതിനുള്ള സഹായാർത്ഥം നരിക്കുനി കോഴിക്കോട് റൂട്ടിലുള്ള മുഴുവൻ ബസുകളും കാരുണ്യ യാത്ര നടത്തി. കുമാരസ്വാമി റൂട്ടിലുള്ള ബസ് ജീവനക്കാർ ക്ക് പുല്ലാളൂർ ഏരിയ മുസ്ലിം ലീഗ് കമ്മിറ്റി ഭക്ഷണവും വള്ളിൽ താഴം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി പാനീയവും നൽകി ഉജ്ജ്വല സ്വീകരണം നൽകി. മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് സി. അഹമ്മദ് കോയ ഹാജി ഉദ്ഘാടനം ചെയ്തു. ചെറുവലത്ത് മുഹമ്മദ്, പി. ഹനീഫ പി.മുഹമ്മദലി മാസ്റ്റർ, സി. അബ്ദുറഹിമാൻ, കെ.ടി. അബ്ദുൽ അസീസ്, പയക്കര മുഹമ്മദ് ഹാജി, കെ.പി. മുഹമ്മദ് ഹാജി, പയറ്റാത്ത് മുഹമ്മദ് ഹാജി, പി. ഹബീബ്, വി.പി. സലീം, ജമാൽ ഇ.പി, ഗഫൂർ വി.പി, കെ.പി.ആലി, സി. ഉബൈദ്, ഫായിസ് പി.പി, സലീം കുമാർ തുടങ്ങിയവർ സംബന്ധിച്ചു.
