പ്രതിഭകളെ ആദരിച്ചു
മടവൂർ മുക്കിൽ വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ ആഷ് ഫിനിക്സ് ആർട്ട്‌സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു. കോഴിക്കോട് എൻ. ഐ. ടി യിൽ നിന്നും കെമിസ്ട്രിയിൽ ഡോക്ടറേറ്റ് നേടിയ പി. കെ. മുഹമ്മദ് അദ്നാൻ, ഓൾ ഇന്ത്യ പ്രിസൺ മീറ്റിൽ ലോങ്ങ് ജമ്പിലും ഹൈ ജമ്പിലും സ്വർണമെഡൽ കരസ്തമാക്കിൽ ജാഫർ വി. സി, കോഴിക്കോട് ജില്ലാ ഇ. ടി. ക്ലബ് കൺവീനറായി തെരെഞ്ഞെടുക്കപ്പെട്ട കെ. എം. മുഹമ്മദ് ബഷീർ മാസ്റ്റർ,സംസ്ഥാന സാഹിത്യോത്സവം പ്രസംഗ മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്തമാക്കിൽ മുഹമ്മദ് ബാസിത്ത് പുത്തലത്ത്, കേരള മാപ്പിള കലാ അക്കാദമി ശ്രേഷ്ഠ പുരസ്കാര ജേതാവ് സലീം കെ. പി എന്നിവരെ അനുമോദിച്ചു.
മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രാഘവൻ അടുക്കത്ത് അനുമോദന പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സെലീന സിദ്ധീഖലി പ്രഭാഷണം നടത്തി.വാർഡ് മെമ്പർ ഫെബിന അബ്ദുൽ അസീസ്, എൻ.കെ. മുനീർ, അഡ്വക്കേറ്റ് അബ്ദുൽ റഹ്മാൻ കെ കെ, ഫാറൂഖ് പുത്തലത്ത്, കെ സി. അബൂബക്കർ തുടങ്ങിയവർ സംസാരിച്ചു.
