പാറക്കുളം യുവജന വായനശാലയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ച് വർഷങ്ങൾ എന്ന വിഷയത്തിൽ ചരിത്രോത്സവം സംഘടിപ്പിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം വി.പി ശ്യാംകുമാർ വിഷയം അവതരിപ്പിച്ചു സംസാരിച്ചു. രാജേഷ് കുമാർ അധ്യക്ഷനായി. ധനരാജ് , പ്രദീപ് കുമാർ എന്നിവർ സംസാരിച്ചു.