Peruvayal News

Peruvayal News

കെ. വേദവ്യാസൻ: പാമ്പൻ മാധവനു ശേഷം കേരളം കണ്ട അതുല്യ പ്രതിഭ - എം.കെ. രാഘവൻ എം.പി.

കെ. വേദവ്യാസൻ: പാമ്പൻ മാധവനു ശേഷം കേരളം കണ്ട അതുല്യ പ്രതിഭ - എം.കെ. രാഘവൻ എം.പി.

വാഴക്കാട്:
 മികച്ച പ്രഭാഷകനും കോൺഗ്രസിൻ്റെ ആദർശാത്മക വീക്ഷണങ്ങൾ പുതിയ തലമുറകളിലെത്തിക്കുന്നതിൽ സംസ്ഥാനത്തൊട്ടുക്കും പങ്കുവഹിച്ച അനന്യസാധാരണക്കാരനായിരുന്ന നേതാവുമായിരുന്ന കെ.വേദവ്യാസൻ; പാമ്പൻ മാധവനു ശേഷം കേരളം കണ്ട അതുല്യപ്രതിഭയായിരുന്നു എന്ന് എം.കെ. രാഘവൻ എം.പി. അനുസ്മരിച്ചു. മതേതര കാഴ്ചപ്പാടുകളെ പ്രസംഗ വേദികളിലും ജീവിത വഴികളിലും  ഉയർത്തിപ്പിടിച്ച് നിലപാടുകളുടെ ഉറച്ച ശബ്ദമായി മാറിയ വ്യാസേട്ടൻ  ജനങ്ങളുടെ പ്രതീക്ഷയും വിശ്വാസവും പ്രസ്ഥാന വഴിയിലേക്ക് വിളക്കിച്ചേർത്ത നേതാവു കൂടിയായിരുന്നു എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.  വാഴക്കാട് സർവീസ് സഹകരണ ബാങ്ക് ഓസിറ്റോറിയത്തിൽ വെച്ച് വാഴക്കാട് മണ്ഡലം കോൺഗ്രസ് കമ്മറ്റി  സംഘടിപ്പിച്ച  അനുസ്മരണ ചടങ്ങ് ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.കെ. രാഘവൻ എം പി
മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രസിഡണ്ട് ജൈസൽ എളമരം അധ്യക്ഷത വഹിച്ചു
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.വി. സക്കറിയ, സർവ്വീസ് സഹകരണ ബേങ്ക് പ്രസിഡണ്ട് എം.കെ. നൗഷാദ്, പി.പി. മൂസ്സ, KMA റഹ്മാൻ, CMA റഹ്മാൻ, ജില്ല പഞ്ചായത്ത് മെമ്പർ സുഭദ്ര ശിവദാസൻ, പി.കെ. മുരളീധരൻ, എം. മാധവൻ,  സി.കെ. മുഹമ്മദ് കുട്ടി മാസ്റ്റർ, ഒ. വിശ്വനാഥൻ, പി.സുരേന്ദ്രൻ, ആലുങ്ങൽ ആമിന എന്നിവർ സംസാരിച്ചു
മണ്ഡലം കോൺഗ്രസ്സ് ഭാരവാഹികളായ മുസ്തഫ വാഴക്കാട് സ്വാഗതവും, സി.എ.കരീം നന്ദിയും പറഞ്ഞു
Don't Miss
© all rights reserved and made with by pkv24live